“അവര്‍ (മുഹമ്മദ്‌നബി(സ)) ആകൃതിയാലും പ്രകൃതിയാലും പൂര്‍ണ്ണനാണ്. പടപ്പുകളെ പടച്ചവന്‍ പിന്നീടവരെ തന്‍റെ ഹബീബായി തെരഞ്ഞെടുത്തു. സൗന്ദര്യത്തില്‍ പ്രവാചകര്‍ക്ക് തുല്യരില്ല. സൗന്ദര്യത്തിന്‍റെ രത്നം അവരില്‍ വിഭജിക്കപ്പെടാതെ കിടക്കുകയാണ്" (ഇമാം ബുസൂരി (റ)).
ആഗോള ചരിത്രത്തില്‍ എക്കാലത്തും സ്മരിക്കപ്പെടുന്ന ഒട്ടനവധി മനുഷ്യപുത്രര്‍ കഴിഞ്ഞു പോയിട്ടുണ്ട്. അവരില്‍ ഓരോരുത്തരും പലവിധ മേഘലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരും വിജയം നേടിയവരുമാണ്. ലോകം മുഴുവന്‍ അടക്കി വാണ ചക്രവര്‍ത്തിമാരും ഭരണകര്‍ത്താക്കളും, അടര്‍ക്കളത്തില്‍ ആയുധം കൊണ്ട് അമ്മാനമാടിയ ധീരയോദ്ധാക്കളും, സാമൂഹിക തിന്മകളെ നിഷ്കാസനം ചെയ്ത പരിഷ്കര്‍ത്താക്കളും, സമുദായങ്ങളെ സമുദ്ധരിച്ച പ്രവാചകന്മാരും, മനുഷ്യ മനസ്സുകളെ ഊതിക്കാച്ചി ശുദ്ധീകരിക്കുന്ന ചിന്താ ശകലങ്ങള്‍ പകര്‍ന്ന്‍ നല്‍കിയ താത്വികാചാര്യന്മാരും അങ്ങിനെ അങ്ങിനെ ചരിത്രം തങ്കലിപികളാല്‍ കോറിയിട്ട ജീവ ചരിത്രത്തിന്‍റെ ഉടമകള്‍.
പക്ഷെ, വിശ്വപ്രസിദ്ധ സാഹിത്യകാരന്‍ ജോര്‍ജ് ബര്‍ണാഡ് ഷാ നല്‍കിയപോലെ കോടിക്കണക്കിന് മനുഷ്യര്‍ക്കിടയില്‍ മുഹമ്മദ് (സ) തങ്ങള്‍ക്ക് ആഗോള സമൂഹം ആര്‍ക്കും നല്‍കാത്ത സ്ഥാനമാണ് നല്‍കിയത്. പ്രത്യേകിച്ച് ഇസ്ലാമിനെയും മുസ്‌ലിമുകളെയും തരം കിട്ടുമ്പോഴൊക്കെ താറടിച്ച് കാണിക്കാന്‍ പാശ്ചാത്യലോകം മത്സരത്തിലായിരിക്കുമ്പോള്‍! ജോര്‍ജ് ബര്‍ണാഡ് ഷാ THE HUNDRED എന്ന പുസ്തകത്തിലും, സര്‍ വില്യം മൂര്‍ THE LIFE OF MUHAMMAD എന്ന കൃതിയിലും, ബോസ് വര്‍ത്ത് സ്മിത്ത് MUHAMMAD AND MUHAMMADANISM എന്ന രജനയിലും നബിതങ്ങളെ വാനോളം പുകഴ്ത്തി.
അതെ! സത്യസന്ധമായും വസ്തുനിഷ്ഠമായും, നിക്ഷ്പക്ഷമായും ചിന്തിക്കുകയും പഠിക്കുകയും ചെയ്‌താല്‍ മേല്‍ പറഞ്ഞ ശാസ്ത്രജ്ഞരെയും സാഹിത്യകാരന്മാരെയും പോലെ ആര്‍ക്കും വ്യക്തമായി മനസ്സിലാകുന്ന വിധം ആവിഷ്കരിക്കപ്പെട്ടതാണ് മുത്ത് നബി (സ) യുടെ ജീവിതം! സമാനതകളില്ലാത്ത, ന്യൂനതകളില്ലാത്ത, സമ്പൂര്‍ണതയുടെ പര്യായമായ മനുഷ്യ ജന്മം! മനുഷ്യ വംശത്തില്‍ ആര്‍ക്കും സ്രഷ്ടാവ് പൂര്‍ണത നല്‍കിയിട്ടില്ല. നല്‍കിയത് ആദരവായ നബി (സ) തങ്ങള്‍ക്ക് മാത്രമായിരുന്നു. അത് കൊണ്ട് തന്നെ ആ ജീവിതം മനുഷ്യ വംശത്തിന്‍റെ ജീവിത വഴിയിലെ മുഴുവന്‍ പേയിന്‍റുകളും സ്പര്‍ശിച്ചു. എത്രത്തോളമെന്നാല്‍ അവര്‍ എന്തൊക്കെ ആയിരുന്നു എന്നതിന് പകരം എന്താണ് അല്ലാതിരുന്നത് എന്ന് ചിന്തിച്ചാല്‍ മതിയാകുന്ന അവസ്ഥ. വലിയ ഭരണകര്‍ത്താക്കള്‍ക്ക് നബി (സ) തങ്ങളില്‍ ഒരു ഭരണാധിപന്‍ പുലര്‍ത്തേണ്ട കര്‍ശനമായ- എന്നാല്‍ ദയാ വായ്പുള്ള മാതൃക ദര്‍ശിക്കാമായിരുന്നു. നേതാക്കളോടാണ് നിങ്ങള്‍ ഓരോരുത്തരും നാളെ റബ്ബിന്‍റെ മുമ്പില്‍ ചോദ്യം ചെയ്യപ്പെടുന്നവരാണെന്ന് അവര്‍ പറഞ്ഞത്. സേനാ നായകനും പടയാളിയുമായ നബി (സ) തങ്ങള്‍ ആ ജോലിയിലേര്‍പ്പെട്ടവര്‍ക്ക് വഴികാട്ടിയാണ്. സ്ത്രീകളെയും കുട്ടികളെയും വധിക്കരുത്, വൃക്ഷങ്ങള്‍ മുറിക്കരുത് തുടങ്ങിയ കല്‍പനകള്‍ പുറപ്പെടുവിക്കുകയും അത് നടപ്പിലാക്കി കാണിച്ചുകൊടുക്കുകയും ചെയ്തു. കുടുംബ നാഥനായ പ്രവാചകന്‍ (സ) ഒരു കുടുംബത്തില്‍ അനുവര്‍ത്തിക്കപ്പെടേണ്ട മുഴുവന്‍ കാര്യങ്ങളും സ്വജീവിതത്തിലൂടെ വരച്ചുകാണിച്ചു. പിതാവായി മകള്‍ ഫാത്തിമ (റ) യെ ചുംബിക്കുകയും വാത്സല്യത്തോടെ അടുത്തിരുത്തുകയും ചെയ്തില്ലേ? ഭര്‍ത്താവായി മഹതി ആഇശ (റ) അടക്കം തന്‍റെ മുഴുവന്‍ ഭാര്യമാരുടെയും പ്രേമ കടാക്ഷങ്ങള്‍ ഏറ്റു വാങ്ങിയില്ലേ? അങ്ങിനെ നോക്കിയാല്‍, ആര്‍ക്കും എത്തിപ്പിടിക്കാന്‍ കഴിയാത്തത്ര ഉയരത്തില്‍ എത്തിച്ചേര്‍ന്ന ആത്മീയാചാര്യന്‍, അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയറു നിറക്കുന്നവന്‍ നമ്മില്‍ (മുസ്ലിമുകളില്‍) പ്പെട്ടവനല്ല എന്ന് പ്രഖ്യാപിച്ച ഉത്തമനായ അയല്‍കാരന്‍, സ്ഥാന വലുപ്പ ചെറുപ്പമില്ലാതെ എല്ലാവരുമായും ഒരുപോലെ വര്‍ത്തിച്ച സഹപ്രവര്‍ത്തകന്‍ അതെ! താന്‍ സഞ്ചരിച്ച ജീവിത വഴിയിലെല്ലാം വെളിച്ചം വിതറിയ വിളക്കുമാടമായിരുന്നു, പ്രകാശഗോപുരമായിരുന്നു വന്ദ്യപ്രവാചകന്‍ (സ്വല്ലള്ളാഹു അലൈഹി വ സല്ലം).
ആ പുണ്യ നബി (സ) യുടെ അനുചര വൃന്ദത്തില്‍ ഒരംഗമാവാന്‍ ഭാഗ്യം സിദ്ധിച്ചതിന് ഈ റബീഇന്‍റെ രാവുകളില്‍ നമുക്ക് നാഥന് സ്തുതി പറയാം (مولد കളില്‍ പങ്കെടുക്കാം) മറ്റെല്ലാ നേതാക്കളെയും വിട്ട് ആ കാരുണ്യ പൂമാന്‍റെ നേതൃത്വത്തിന്‍ കീഴില്‍ നമുക്ക് സംഗമിക്കാം. അവിടുത്തെ മാതൃക പിന്‍പറ്റി ജീവിക്കുമെന്ന് പ്രതിജ്ഞയെടുക്കാം. അല്ലാഹു തൗഫീഖ് നല്‍കട്ടെ എന്ന പ്രാര്‍ത്തനയോടെ.

No comments:
Post a Comment