Search This Blog

Sunday, December 22, 2013

വിശുദ്ധ ഖുര്‍ആന്റെ നിര്‍ദേശങ്ങള്‍.

1. ദൈവത്തിനു പുറമെ മറ്റാരോടും നിങ്ങള്‍ പ്രാര്‍ത്ഥിക്കരുത്. (28:88)
2. നന്മ കല്‍പ്പിക്കണം തിന്മ വിരോധിക്കണം. (31:17)
3. എത്ര പ്രതികൂലമായാലും സത്യമെ പറയാവൂ. (4:135)
4. പരദൂഷണം പറയരുത്. (49:12)
5. മറ്റുളളവരെ പരിഹസിക്കരുത്. (49:11)
6. അസൂയ അരുത്. (4:54)
7. ചാരവൃത്തിയും ഒളിഞ്ഞു കേള്‍ക്കലും അരുത്. (49:12)
8. കള്ളസാക്ഷി പറയരുത്. (2:283)
9. സത്യത്തിന്ന് സക്ഷി പറയാന്‍ മടിക്കരുത്. (2:283)
10. സംസാരിക്കുംബോള്‍ ശബ്ദ്ം താഴ്ത്തണം. (31 :19)
11. പരുഷമായി സംസാരിക്കരുത്. (3:159)
12. ആളുകളോട് സൌമ്യമായ വാക്കുകള്‍ പറയണം. (20:44)
13. ഭൂമിയില്‍ വിനയത്തോടെ നടക്കണം. (25:63)
14. നടത്തത്തില്‍ അഹന്ത അരുത്. (31:18)
15. അഹങ്കാരം അരുത്. (7:13)
16. അനാവശ്യ കാര്യങ്ങളില്‍ മുഴുകരുത്. (23:3)
17. മറ്റൊരാളുടെ തെറ്റുകള്‍ കഴിയുന്നത്ര മപ്പ് ചെയ്യണം. (7:199)
18. മറ്റുള്ളവരോട് ഔദാര്യത്തോടെ പെരുമാറണം. (4:36)
19. അതിഥികളെ സല്‍ക്കരിക്കണം.(51:26)
20. പാവങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ പ്രേരിപ്പിക്കണം.(107:3)
21. അനാഥകളെ സംരക്ഷിക്കണം. (2:220)
22. ചോദിച്ചു വരുന്നവരെ ആട്ടിക്കളയരുത്. (93:10)
23. വിഷമിക്കുന്നവരെ കണ്ടെത്തി സഹായിക്കണം. (2:273)
24. ചെയത ഉപകാരം എടുത്ത് പറയരുത്. (2:264)
25. വിശ്വസിച്ചേല്‍പിച്ച വസ്തുക്കള്‍ തിരിച്ചേല്പിക്കണം. (4:55)
26. കരാര്‍ ലംഘിക്കരുത്.(2:177)
27. തിന്മയെ നന്മ കൊണ്ട് പ്രതിരോധിക്കണം. (41:34)
28. നന്മയില്‍ പരസ്പരം സഹകരിക്കണം.(5:2)
29. തിന്മയില്‍ സഹകരിക്കരുത്.(5:2)
30. നീതി പ്രവര്‍ത്തിക്കണം. (5:8)
31. വിധി കല്‍പിക്കുംബോള്‍ നീതിയനുസരിച്ച് വിധിക്കണം. (4:58)
32. ആരോടും അനീതി ചെയ്യരുത്. (5:8)
33. അളവിലും തൂക്കത്തിലും ക്രിത്രിമം കാണിക്കരുത്. (6:152)
34. സത്യവും അസത്യവും കൂട്ടിക്കലര്‍ത്തരുത് (2:42)
35. വഞ്ചകര്‍ക്ക് കൂട്ടു നില്‍ക്കരുത്. (4:105)
36. സത്യത്തില്‍നിന്ന് വ്യതിചലിക്കരുത്. (4:135)
37. പിശുക്ക് അരുത്. (4:37)
38. അന്യന്റ്റെ ധനം അന്യായമായി തിന്നരുത്. (4:29)
39. അനാഥകളുടെ ധനം അപഹരിക്കരുത്. (4:10)
40. ധനം ധൂര്‍ത്തടിക്കരുത്. (17:29)
41. ലഹരി ഉപയോഗിക്കരുത്. (5:90)
42. മദ്യം കഴിക്കരുത്. (5:90)
43. കൈക്കൂലി അരുത്. (2:188)
44. പലിശ അരുത്. (2:275)
45. വ്യഭിചാരത്തെ സമീപിക്കരുത്. (17:32)
46. കൊലപാതകം അരുത്. (4:92)
47. ചൂത് കളിക്കരുത്. (5:90)
48. മറ്റുള്ളവര്‍ക്ക് പാഠം ആകും വിധം കുറ്റവളികളെ ശിക്ഷിക്കണം. (5:38)
49. ഊഹങ്ങള്‍ അധികവും കളവണ്; ഊഹങ്ങള്‍ വെടിയണം. (49:12)
50. തിന്നുക, കുടിക്കുക, അധികമാകരുത്. (49:12)
51. ശവം, രക്തം, പന്നിമാംസം എന്നിവ നിഷിദ്ധമാണ്. (5:3)
52. ഭാഗ്യ പരീക്ഷണങ്ങള്‍ അരുത്.(5:90)
53. ഭൂമിയില്‍ കുഴപ്പം ഉണ്ടാക്കരുത്. (2:60)
54. മനുഷ്യര്‍ക്കിടയില്‍ ഐക്യത്തിന്ന് ശ്രമിക്കണം. (49 :9)
55. നിങ്ങള്‍ പരസ്പരം ഭിന്നിക്കരുത്. (3:103)
56. ഉച്ചനീചത്വ ബോധം ഉണ്ടാകരുത്. (49 :13)
57. ദൈവ ഭകതനാണ് നിങ്ങളില്‍ ശ്രേഷ്ടന്‍. (49:13)
58. കാര്യങ്ങള്‍ പരസ്പരം കൂടിയാലോചിക്കണം. (42:38)
59. ഇങ്ങോട്ട് യുദ്ധം ചെയ്താലല്ലാതെ യുദ്ധം അരുത് (2:190)
60. യുദ്ധ മര്യാദകള്‍ പലിക്കണം (2:191)
61. യുദ്ധത്തില്‍ നിന്ന് പിന്തിരിയരുത്. (8:15)
62. അഭയാര്‍ത്ഥികളെ സഹായിക്കണം (സംരക്ഷിക്കണം) (9:6)
63. മറ്റുള്ളവരെ കണ്ണടച്ച് അനുകരിക്കരുത്. (2:170)
64. പൌരോഹിത്യം പടില്ല
65. സന്ന്യാസം അരുത്. (57:27)
66. നഗ്നത മറക്കണം (7:31)
67. ശുദ്ധി (വൃത്തി) സൂക്ഷിക്കണം (9:108)
68. കോപം അടക്കി നിര്‍ത്തണം (3:134)
69. സമ്മതം കൂടതെ അന്യരുടെ വീട്ടില്‍ പ്രവേശിക്കരുത്. (24 :27)
70. രക്ത ബന്ധമുള്ളവര്‍ തമ്മില്‍ വിവാഹം അരുത്. (4:23)
71. മാതാക്കള്‍ മക്കള്‍ക്ക് പൂര്‍ണ്ണമായി മുലയൂട്ടണം. (2:233)
72. മാതാ പിതാക്കള്‍ക്ക് നന്മ ചെയ്യണം (17:23)
73. മാതാപിതാക്കളോട് മുഖം ചുളിച്ച് സംസാരിക്കരുത്. (17:23)
74. മാതാപിതാക്കളുടെ സ്വകര്യ മുറിയില്‍ അനുവാദമില്ലാതെ പ്രവേശിക്കരുത്. (24:58)
75. കടം വാങ്ങുന്നതും കൊടുക്കുന്നതും എഴുതി വെക്കണം. (2:282)
76. കടം വീട്ടുവാന്‍ ബുദ്ധിംട്ടുന്നുവെങ്കില്‍ വിഷമിപ്പിക്കരുത്. (2:280)
77.
ഭൂരിപക്ഷം സത്യത്തിന്റെ മാനദണ്ഡമല്ല. (6:116)
78. സ്ത്രീകള്‍ മാന്യമയി ഒതുക്കത്തോടെ കഴിയണം. (33:33)
79. മരണപ്പെട്ടവന്റെ സ്വത്ത് കുടുംബാംഗങ്ങള്‍ക്ക് അനന്തരം നല്‍കണം. (4:7)
80. സ്ത്രീകള്‍ക്കും സ്വത്തവകാശം ഉണ്ട്. (3:195)
81. സ്ത്രീ ആ‍യാലും പുരുഷനായാലും കര്‍മ്മങ്ങള്‍ക്ക് തുല്യ പ്രതിഫലം ഉണ്ട്. (3:195)
82. കുടുംബത്തിന്റെ നേതൃത്വം പുരുഷന് നല്‍കണം. (4:34)
83. ആര്‍ത്തവ കാലത്ത് ലൈംഗിക സമ്പര്‍ക്കം അരുത് (2:222)
84. പ്രപഞ്ചത്തിലെ അല്‍ഭുതങ്ങളെ കുരിച്ച് ചിന്തിക്കണം. (3:191)
85. വിജ്ഞാനം നേടുന്നവര്‍ക്ക് ഉന്നത പദവി നല്‍കും. (58:11)
86. ഭരണാധികാരികളെ പ്രാപ്തി നോക്കി തിരഞ്ഞെടുക്കണം. (2:247)
87. ആരാധനലയങ്ങളില്‍ നിന്ന് ആളുകളെ തടയരുത്. (2:114)
88. മറ്റു മതസ്തരുടെ ആരാധ്യ വസ്തുക്കളെ നിന്ദിക്കരുത്. (6:108)
89. എല്ലാ പ്രവചകരേയും അംഗീകരിക്കണം. (2:285)
90. സത്യത്തിലേക്ക് ക്ഷണിക്കുന്നത് സദുപദേശത്തോടു കുടിയാവണം. (16:125)
91. ആരാധന വേളയില്‍ നല്ല വസ്ത്രം അണിയണം. (7:31)
92. മതത്തില്‍ നിര്‍ബന്ധിക്കാന്‍ പാടില്ല. (2:256)
93. ഒരാള്‍ക്ക് കഴിയാത്തത് അയാളെ നിര്‍ബന്ധിക്കരുത്. (2:286)
94. കഷ്ടപാടുകളിലും വിഷമതകളിലും ക്ഷമ കൈ കൊള്ളണം. (2:286)
95. അനാചാരങ്ങള്‍ക്കെതിരെ പോരാടണം. (5:63)
96. വര്‍ഗ്ഗീയത അരുത്. (49 :13)
97. ദൈവത്തോട് മാത്രം പ്രാര്‍ത്ഥിക്കുന്നവര്‍ക്ക്നിര്‍ഭയത്വം നല്‍കും. (24:55)
98. ദൈവം കാരുണ്യവാനാണ്. അവനോട് പാപമോചനം തേടുക. (73:20)
99. ദൈവം എല്ലാ പാപങ്ങളും ഒന്നിച്ച് മാപ്പ് ചെയ്യുന്നവനാകുന്നു. (39:53)
100. ദൈവ കാരുണ്യത്തെ കുരിച്ച് നിരാശരാവരുത്. (39:29)

എന്തെങ്കിലും പാകപ്പിഴവുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ സര്‍വ്വ ശക്തനായ അല്ലാഹു നമുക്ക് പൊറുത്തു തരട്ടെ..ആമീന്‍

Friday, November 15, 2013

ഇതും ഒരു ഭരണാധികാരി

മുസ്ലിം സൈന്യം അബു ഉബൈദ[റ]വിന്റെ നേത്രുതത്തിലായിരുന്നു. ജറുസലാം എന്ന വിശുദ്ധ പട്ടണം യുദ്ധം ചെയ്തു കീഴടക്കാന്‍ അദ്ദേഹത്തിനു ആഗ്രഹമുണ്ടായിരുന്നില്ല. പട്ടണം ക്രിസ്തീയരുടെ കയ്യിലായിരുന്നു. ഒരു രക്തചൊരിച്ചിലിനു വക വെക്കാതെ മുസ്ലിം നേത്രുതത്തെ അന്ഗീകരിക്കണമെന്ന ആവശ്യം അദ്ദേഹം ഒരു ദൂദന്‍ വഴി ഭരണാധികാരിയുടെ മുന്നിലെത്തിച്ചു.

“നിങ്ങളുടെ ഖലീഫ ഇവിടെ നേരിട്ട് വന്നു ഈ നിര്ദേ ശം നേരിട്ട് തന്നാല്‍ ഞങ്ങള്‍ സ്വീകരിക്കാം. അല്ലാതെ സേനാധിപന്റെ നിര്ധേഷത്തിനു വഴങ്ങാന്‍ ഞങ്ങള്‍ ഒരുക്കമല്ല.” ക്രിസ്തീയ ഭരണാധികാരി പറഞ്ഞു.

വിവരം അബു ഉബൈദ[റ] ഖലീഫ ഉമര്‍[റ] യെ വിവരം അറിയിച്ചു. ഖലീഫ ജറുസലമിലേക്ക് പോകാന്‍ തീരുമാനിച്ചു. പ്രതേകിച്ചു യാതൊരു തയ്യാറെടുപ്പും ഉണ്ടായിരുന്നില്ല. ഒട്ടകവും ഒരു ഭ്രിത്യനും ഭക്ഷണ വസ്ത്രങ്ങളും മാത്രം. രാജകീയ പ്രൌഡിയുടെ ഒരു കണിക പോലും അവിടെ കണ്ടില്ല.

മദീനയില്‍ നിന്നും ജരുസലമിലേക്കുള്ള യാത്ര വളരെ വിഷമം പിടിച്ചതാണ്. കുന്നും മലയും മരുഭൂമിയും താണ്ടണം. വേനല്‍ ചൂടും ചുട്ടുപഴുത്ത മണല്ക്കാടും, ഇടക്കിടക്കുള്ള തീക്കാറ്റും,

ബുദ്ധിമുട്ടുകള്‍ അവഗണിച്ചു ഉമര്‍[റ] യാത്രക്കൊരുങ്ങി. ഖലീഫയും ഭ്രിത്യനും ഒട്ടകപ്പുറത്ത് കയറി. പക്ഷെ കടിഞ്ഞാണ്‌മായി മുന്നില്‍ നടക്കാതെ ഒട്ടകം നടക്കാന്‍ തയ്യാറായില്ല. നോക്കെത്താ ദൂരത്തോളം കടിഞ്ഞാണുമായി നടക്കാന്‍ ഒരാള്ക്കാ കില്ല. മറ്റൊരാളെ വിളിക്കാന്‍ ഖലീഫ തയ്യാറായതുമില്ല. രണ്ടു പേരും കൂടി ദൂരം പങ്കിടാന്‍ തീരുമാനിച്ചു.
ആദ്യം ഖലീഫ ഒട്ടകപുറത്തു കയറി ഭ്രിത്യന്‍ കടിഞ്ഞാണും പിടിച്ചു നടന്നു. കുറെ ദൂരം പിന്നിട്ടപ്പോള്‍ ഖലീഫയുടെ ഊഴമായി. അദ്ദേഹം താഴെയിറങ്ങി കടിഞ്ഞാണ്‍ പിടിച്ചു ഭ്രിത്യന്‍ ഒട്ടകപ്പുറത്തും.

ഇങ്ങനെ മാറി മാറി യാത്ര ചെയ്തു അവര്‍ ജറുസലമിലെത്തി. പട്ടണത്തിനടുത്തെത്തിയപ്പോള്‍ ഊഴം ഖലീഫക്കായിരുന്നു. കടിഞ്ഞാല്‍ താന്‍ തന്നെ വലിക്കാമെന്നു ഭ്രിത്യന്‍ പറഞ്ഞെങ്കിലും ഖലീഫ സമ്മതിച്ചില്ല. അദ്ദേഹം താഴെയിറങ്ങി ഒട്ടകത്തെ തെളിച്ചു. ഭ്രിത്യന്‍ മനസ്സില്ലാ മനസ്സോടെ ഒട്ടകപ്പുറത്ത് കയറി.

ജറുസലമിലെ ക്രിസ്തീയ ഭരണാധികാരിയും സംഗവും എല്ലാ ആതിഥ്യ മര്യാതയോടും കൂടി ഖലീഫയും പരിവാരെതെയും പ്രതീക്ഷിചിരിക്കയാണ്. ലോകം അടക്കി വാഴുന്ന ഖലീഫയുടെ പ്രൌടിയെ മറികടക്കാന്‍ തങ്കക്കസവും സ്വര്ണനകിരീടവും അണിഞ്ഞു കണക സിംഹാസനത്തില്‍ ഉപവിഷ്ടനായി.

ഒട്ടകത്തെയും തെളിച്ചു ഖലീഫ കൊട്ടാരത്തിന്റെ മുന്നിലെത്തി. വിവരം അബു ഉബൈദ[റ] ഭരണാധികാരിയെ അറിയിച്ചു. തിരുമനസ്സ് ഖലീഫയെ സ്വീകരിക്കാനൊരുങ്ങി.

ആ രംഗം കണ്ടു ഭരണാധികാരി അത്ഭുതസ്തബ്തനായി നിന്നു. ലോകം മുഴുവന്‍ വിജയത്തിന്റെ വെന്നിക്കൊടിയുമായി മുന്നേറുന്ന ഒരു മഹാ സാമ്രാജ്യത്തിന്റെ അധിപനോ ഇദ്ദേഹം..?? വേഷവിധാനമെവിടെ, പുരുഷാരവമെവിടെ, പരിവാരമെവിടെ, സന്നാഹങ്ങളെവിടെ..?? ഭരണാധികാരി ചോദിച്ചു.

ഒട്ടകപ്പുറത്തിരിക്കുന്ന ഖലീഫയെ സ്വീകരിക്കാനായി അദ്ദേഹം കൈ നീട്ടി.

ഉടനെ അബു ഉബൈദ[റ] ഇടപെട്ടു.
‘ഇദ്ദേഹമാണ് ഖലീഫ. ഒട്ടകപ്പുറത്തിരിക്കുന്നത് ഭ്രിത്യനാണ്.

കടിഞ്ഞാണ്‍ വിട്ടു ഖലീഫ ഹസ്തദാനത്തിനായി മുന്നോട്ടു വന്നു. ഭരണാധികാരി ആകെ അന്ധാളിച്ചു. താന്‍ കബളിക്കപ്പെട്ടോ എന്നൊരു തോന്നല്‍. ഒരു യന്ത്രത്തെപ്പോലെ ഒട്ടകക്കാരനായ ഖലീഫയെ അദ്ദേഹം സ്വീകരിച്ചു. ക്രിസ്തീയര്‍ നിറകണ്ണുകളോടെ ആ വിസ്മയ രംഗത്തിനു ദൃസാക്ഷികളായി.

മുഹറം: പുതുവര്‍ഷം നന്മയില്‍ തുടങ്ങുക

മുഹറം അറബി കലണ്ടറിലെ ആദ്യത്തെ മാസമാണ്. ഹിജ്റ വര്‍ഷത്തിന്റെ തുടക്കം മുഹറം കൊണ്ടായതില്‍ വിശ്വാസിക്ക് ഏറെ പാഠങ്ങളുണ്ട്. മുഹറം എന്ന പദത്തിന് പവിത്രമായത്, നിഷിദ്ധമായത് എന്നെല്ലാം അര്‍ത്ഥമുണ്ട്. അല്ലാഹു ഈ മാസത്തിന് നിശ്ചയിച്ചു നല്‍കിയ പവിത്രത സംരക്ഷിക്കാനുള്ള ബാധ്യത അടിമകളായ മനുഷ്യര്‍ക്കുണ്ടെന്നര്‍ത്ഥം. അതിനാല്‍ അരുതായ്മകള്‍ പ്രവര്‍ത്തിക്കാതെ ഭക്ത്യാദരപൂര്‍വം ഈ മാസത്തെ നാം സ്വാഗതം ചെയ്യണം. മുഹറം അരുതായ്മകള്‍ക്കു നിലവിലുള്ള നിരോധത്തിന് പുറമെ അധികമായി ഒരു തടസ്സം കൂടി സൃഷ്ടിച്ച് വിശ്വാസിയെ പരിരക്ഷിക്കുകയാണ്. അത് ഈ മാസത്തിന് ഇസ്ലാം പൂര്‍വകാലത്തേ നല്‍കിപ്പോരുന്ന പവിത്രതയാണ്.
അല്ലാഹുവിന്റെ ദാസന് അവന്റെ യജമാനന്‍റേത് എല്ലാം ഇഷ്ടകരവും ആനന്ദകരവുമായിരിക്കുമല്ലോ. അല്ലാഹുവിലേക്ക് ചേര്‍ത്തിപ്പറയുന്നതെന്തും സ്രഷ്ടാവിലേക്കടുപ്പിക്കുന്ന ഉപാധികളാണെന്നതാണിതിനു നിദാനം. അല്ലാഹുവിലേക്കു ചേര്‍ത്തിയുള്ള ചില വിശേഷണങ്ങള്‍ നോക്കുക: ബൈതുല്ലാഹി (അല്ലാഹുവിന്റെ ഭവനം), ശഹ്റുല്ലാഹി (അല്ലാഹുവിന്റെ മാസം), നബിയ്യുല്ലാഹി (അല്ലാഹുവിന്റെ പ്രവാചകന്‍), വലിയ്യുല്ലാഹി (അല്ലാഹുവിന്റെ ഇഷ്ടദാസന്‍), ഖലീഫതുല്ലാഹി (അല്ലാഹുവിന്റെ പ്രതിനിധി) എല്ലാറ്റിലും ഉപര്യുക്ത മഹത്ത്വം കാണാം. ഖല്‍ഖുല്ലാഹി (അല്ലാഹുവിന്റെ സൃഷ്ടി) എന്നത് തന്നെ അടിസ്ഥാനപരമായി സവിശേഷമാണ്. അവയില്‍ നിക്ഷിപ്തമായിട്ടുള്ള പവിത്രത അല്ലാഹു തന്നെ നിശ്ചയിച്ചതാണ്.
സൃഷ്ടിസാകല്യത്തില്‍ നിന്നും അല്ലാഹു ആദരവ് കൂടുതല്‍ നല്‍കിയ വസ്തു, സ്ഥലം, കാലം, വ്യക്തി, കര്‍മം, ശീലം തുടങ്ങിയവയിലെല്ലാം പ്രാധാന്യമുള്ളവ ഏറെയുണ്ട്. അതെല്ലാം അല്ലാഹുവിന്റെ സൃഷ്ടി എന്ന വിതാനത്തില്‍ നിന്നും അല്ലാഹുവിന്റെ ഖലീഫ (പ്രതിനിധി) എന്ന ഉന്നതിയില്‍ നിയുക്തനായ മനുഷ്യന് ഗുണോപാധികളാണ്. ദുല്‍ഹജ്ജ് മാസത്തില്‍ വിശ്വാസികളുടെ പ്രതിനിധികള്‍ അല്ലാഹുവിന്റെ അതിഥികളായി പുണ്യഭൂമിയിലെത്തി ഹജ്ജും ഉംറയും നിര്‍വഹിക്കുകയുണ്ടായി. അവര്‍ അവരുടെ ഹജ്ജിന്റെ കര്‍മങ്ങളും മറ്റു പുണ്യകര്‍മങ്ങളുമായി സംഗമിച്ച വിശുദ്ധ നിലങ്ങള്‍ വ്യത്യസ്തമായ പദവിയും ബഹുമാനങ്ങളുമുള്ളവയാണ്. എക്കാലവും ആദരണീയവും സമയബന്ധിതമായി ആദരണീയതയുള്ളതും അതിലുണ്ട്. അല്ലാഹു അവന്റെ ഭൂമിയില്‍ നിശ്ചിത സ്ഥലത്തെ പവിത്രവും ആദരണീയവുമാക്കി അത് ആവാഹിച്ചെടുക്കാന്‍ വിശ്വാസിയെ അങ്ങോട്ടെത്തിക്കുകയാണ്.
ഇതുപോലെ മുഹറത്തിന്റെ പവിത്രതയും വിശ്വാസിക്ക് വേണ്ടിയുള്ളതാണ്. വിശ്വാസിയിലെ ആദരണീയതയെയും അവന്റെ പവിത്രാവസ്ഥയെയും കൂടുതല്‍ തിളക്കമുള്ളതാക്കാനുള്ള അവസരമാണത്. സ്രഷ്ടാവ് കല്‍പിച്ചുനല്‍കിയ മഹത്ത്വം സ്വയം നഷ്ടപ്പെടുന്നതല്ലല്ലോ. മുഹറം എന്ന നാമം തന്നെ അതിന്റെ വിശുദ്ധി തെളിയിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ സുസ്ഥിരമായ ഗുണവുമുള്ളതാണ് ഈ മാസം.
ഹിജ്റ വര്‍ഷത്തിന്റെ ആരംഭം തന്നെ മുഹറം ആയത് നന്മകള്‍ക്കനുഗുണവും തിന്മകള്‍ക്കെതിരെയുമുള്ള ആഹ്വാനവുമാണ്. അതിനെ ഏറ്റെടുത്തും അനുവര്‍ത്തിച്ചും ആദരണീയത സംരക്ഷിക്കാന്‍ വിശ്വാസികള്‍ തയ്യാറാവണം. മുഹറമെന്ന പവിത്രമാസം മുതല്‍ വര്‍ഷം മുഴുവനായും ഗുണങ്ങളുടെ കാലമാക്കി തിന്മകള്‍ വര്‍ജിച്ചും നന്മ വിളയിച്ചും പവിത്രമാക്കിത്തീര്‍ക്കണം. തുടക്കത്തില്‍ തന്നെ ഒരു നല്ല രീതി അവലംബിച്ച് ജീവിതം നയിക്കണമെന്ന സന്ദേശം വര്‍ഷം മുഴുവനായി നന്മയില്‍ അസ്ഥിവാരമിടുന്നതിനു പ്രേരകമാണ്.
ഒരു വര്‍ഷത്തിന്റെ മൂന്നിലൊരു ഭാഗം സായുധസമരം വര്‍ജിക്കണമെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നു. വര്‍ഷാരംഭത്തിലെ മാസം തന്നെ സായുധ സമരം നിഷിദ്ധമാണെന്നതില്‍ നിന്നും യുദ്ധത്തോടുള്ള ഇസ്ലാമിന്റെ സമീപനമെന്തെന്ന് മനസ്സിലാക്കാം. അനിവാര്യമാകുമ്പോഴേ ഇസ്ലാമിക രാജ്യത്തിനു കീഴില്‍ സായുധ സമരം മതം അംഗീകരിക്കുന്നുള്ളൂ. ചുരുക്കത്തില്‍ ശാന്തവും സമാധാനപരവുമായ അന്തരീക്ഷത്തില്‍ നന്മകള്‍ക്ക് നാന്ദികുറിക്കാനുള്ള അവസരമാണ് മുഹറം.
വൈയക്തിക നന്മകള്‍ക്ക് സാഹചര്യമൊരുങ്ങുന്നതിന് സ്വസ്ഥമായ ചുറ്റുപാടുകള്‍ ആവശ്യമാണ്. ഇസ്ലാം അതംഗീകരിക്കുന്നുണ്ട്. നമ്മുടെ പൂര്‍വികര്‍ സ്വസ്ഥത നഷ്ടപ്പെടുത്തുന്ന വിശേഷങ്ങള്‍ മുഹറം മാസത്തില്‍ മാറ്റിനിറുത്തിയിരുന്നുവെന്നു കാണാം. ആദ്യപത്തില്‍ വിശേഷിച്ചും. വിവാഹം, യാത്ര തുടങ്ങിയ കാര്യങ്ങളുമായി കെട്ടുപിണഞ്ഞ് സമയം നഷ്ടപ്പെട്ടാല്‍ വര്‍ഷാരംഭത്തിലേ ആരാധന കുറയുമോ എന്ന് അവര്‍ ആശങ്കിച്ചതും ഇതിനു കാരണമായിരുന്നു. അവരുടെ ഈ സമീപനത്തെ ഗുണകരമായി ഉള്‍ക്കൊള്ളുന്നതിനു പകരം ചിലരെല്ലാം വിരസമായാണ് ഗ്രഹിച്ചിട്ടുള്ളത്. അതുകൊണ്ടാണ് മുഹറമിന്റെ ആദ്യനാളുകള്‍ ചില പ്രത്യേക കാര്യങ്ങള്‍ക്ക് കൊള്ളില്ല എന്ന ധാരണ പരന്നത്. യഥാര്‍ത്ഥത്തില്‍ അത് നിഷിദ്ധമല്ലെങ്കിലും അവയില്‍ കെട്ടുപിണഞ്ഞ് ഒരു സുവര്‍ണാവസരം നഷ്ടപ്പെടരുത് എന്നാണ് മുന്‍ഗാമികള്‍ കരുതിയത്. നന്മകള്‍ കൊണ്ട് തുടങ്ങി ആ വര്‍ഷം മുഴുവനും സുകൃതം നിലനിര്‍ത്താനും അവര്‍ ശ്രമിച്ചിരുന്നു. മുഹറമെന്ന പവിത്രകാലത്തിന്റെ ആദ്യദശകത്തെ കൂടുതല്‍ ധന്യമാക്കുകയാവണം ഈ സൂക്ഷ്മതയുടെ പ്രയോഗതലം.
ദിവസങ്ങള്‍, ആഴ്ചകള്‍, മാസങ്ങള്‍, കൊല്ലങ്ങള്‍ എന്നിങ്ങനെ കാലത്തെ അംഗീകരിച്ചും അടയാളപ്പെടുത്തിയുമുള്ള മനുഷ്യന്റെ കാലഗണനാ രീതി പഴക്കമേറെയുള്ളതാണ്. സൂര്യചന്ദ്രന്മാരെ അടിസ്ഥാനപ്പെടുത്തി കാലവും സമയവും കണക്കാക്കുന്ന രീതി മനുഷ്യന് പ്രപഞ്ചനാഥന്‍ കനിഞ്ഞേകിയതാണ്. ആ ഗോളങ്ങളുടെ സൃഷ്ടിപ്പും ക്രമീകരണവും തന്നെ ഉത്തമമായ ദൃഷ്ടാന്തമത്രെ.
സൂര്യനെ പ്രകാശമാനമാക്കിയതും ചന്ദ്രനെ ശോഭയുള്ളതാക്കിയതും അവനാകുന്നു. അതിന് വ്യത്യസ്ത മണ്ഡലങ്ങളെ നിശ്ചയിച്ചതും അവന്‍ തന്നെ. കൊല്ലങ്ങളുടെയും സമയത്തിന്റെയും കണക്കറിയുന്നതിനു സഹായകമായ സൂര്യചന്ദ്രാദികളുടെ ചലനഭ്രമണങ്ങളെ മനുഷ്യന്‍ എന്നും ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
പ്രകാശത്തിന്റെ അടിസ്ഥാനം സൂര്യനായതിനാല്‍ രാപ്പകലുകള്‍ നിര്‍ണയിച്ച് നല്‍കുന്നതില്‍ സൂര്യനാണ് വ്യക്തമായ പങ്കാളിത്തമുള്ളത്. യഥാര്‍ത്ഥത്തില്‍ സൂര്യനും ചന്ദ്രനും ദൃഷ്ടാന്തങ്ങളാണ്. അവയുടെ വ്യത്യസ്തതകളും പ്രതിഫലനങ്ങളും ദൃഷ്ടാന്തങ്ങള്‍ തന്നെ.
‘രാപ്പകലുകളെ നാം രണ്ടു ദൃഷ്ടാന്തങ്ങളായി നിശ്ചയിച്ചിരിക്കുന്നു. രാത്രിയെ പ്രകാശമില്ലാത്തതും പകലിനെ പ്രകാശിതവുമാക്കി. നിങ്ങളുടെ നാഥനില്‍ നിന്നുള്ള അനുഗ്രഹത്തെ നിങ്ങള്‍ തേടാന്‍ വേണ്ടിയും കൊല്ലങ്ങളും സമയവും കണക്കാക്കാന്‍ വേണ്ടിയും\’ (അല്‍ഇസ്റാഅ്/12).
‘രാപ്പകലുകള്‍ മാറിവരുന്നതിലും ആകാശ ഭൂമികളില്‍ അല്ലാഹു സൃഷ്ടിച്ചവയിലും തഖ്വ(ഭക്തി) യുള്ളവര്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്\’ (യൂനുസ്/6).
സൂര്യചന്ദ്രരാപ്പകലുകളില്‍ നമുക്ക് പാഠവും കാലഗണനാ സൗകര്യവും ഉണ്ട്. പ്രത്യക്ഷമായ മറ്റുപകാരങ്ങള്‍ പുറമെയും. കാലഗണനക്ക് മനുഷ്യ ജീവിതത്തിന്റെ ആത്മീയതയിലും രചനാത്മകതയിലുമുള്ള സ്വാധീനം വ്യക്തമാണ്. പ്രകാശമാനമായ സൂര്യനെ അടിസ്ഥാനപ്പെടുത്തി സാധാരണ ഗതിയില്‍ ദിനങ്ങള്‍ തീരുമാനിക്കാന്‍ സാധിക്കുന്നു.
രാവും പകലും ചേര്‍ന്ന് ഒരു ദിനവും ഏഴു ദിനങ്ങള്‍ ചേര്‍ന്ന് ഒരു ആഴ്ചയും നാം കണക്കാക്കുന്നു. ഒരു രാപ്പകലിനേക്കാള്‍ ചുരുങ്ങിയ ദിനവും ഏഴു ദിനങ്ങളില്‍ ചുരുങ്ങിയ ആഴ്ചകളുമില്ല. മാസം ആഴ്ചയുടെ കൃത്യമായ ഗുണിതങ്ങളല്ലാത്തതിനാല്‍ കൃത്യമായ ഒരു മാനദണ്ഡം നിശ്ചയിക്കപ്പെടുകയും അത് കണിശമായി പരിഗണിക്കുകയും വേണം. സൂര്യചന്ദ്രന്മാരുടെ സാന്നിധ്യത്തിലാണത് സാധിക്കുന്നത്.
ചന്ദ്രനുണ്ടാക്കുന്ന വൃദ്ധിക്ഷയങ്ങള്‍ ഒരു പ്രാവശ്യം പൂര്‍ത്തിയാവുമ്പോള്‍ ഒരു മാസമായി. അതിന്റെ പൂര്‍ണമായ ദിനങ്ങള്‍ മുപ്പതാണ്. ഒരു മാസത്തിലെ 29ന് അസ്തമിച്ച രാത്രിയുടെ തുടക്കത്തിലെവിടെയെങ്കിലും ചന്ദ്രക്കീറ് കാണാനായാല്‍ ഒരു വൃദ്ധിയുടെ സമാരംഭമായി. അതിനാല്‍ സൗരദിനത്തേക്കാള്‍ ന്യൂനമായ ചന്ദ്രദിനത്തെ അന്നുമുതല്‍ കണക്കാക്കിത്തുടങ്ങും. അങ്ങനെയാവുമ്പോള്‍ ചില മാസങ്ങള്‍ 29 ദിനങ്ങളായിരിക്കും.
സൂര്യന് ദിനേനയുള്ള ഉദയാസ്തമയം പോലെയാണ് ചന്ദ്രന് മാസാന്തമുള്ള പിറവി. വര്‍ഷത്തില്‍ പന്ത്രണ്ടു പ്രാവശ്യം ഇതു നടക്കുന്നു. ഇതില്‍ ഒന്നാമത്തെ മാസത്തെ പവിത്രമാക്കുകയും അതു ഉപയോഗപ്പെടുത്താന്‍ വിശ്വാസികള്‍ക്കവസരം നല്‍കുകയും ചെയ്തതിലൂടെ വിശ്വാസികള്‍ നന്നായിത്തീരുന്നതിന് സാഹചര്യം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. പരിശുദ്ധവും പാവനവുമായ ഒന്നിനോട് മനുഷ്യനെ ബന്ധപ്പെടുത്തി അവനെയും പരിശുദ്ധനാക്കുകയാണിവിടെ.
അല്ലാഹുവിന്റെ സൃഷ്ടികളില്‍ നിക്ഷിപ്തമായ ഗുണം അടിസ്ഥാനപരമായി കാലത്തിലും സമയത്തിലുമുണ്ട്. അതിനാല്‍ തന്നെ അത് ആവാഹിക്കുന്നതിനും നഷ്ടപ്പെടാതിരിക്കുന്നതിനും വിശ്വാസി ശ്രമിക്കേണ്ടതുണ്ട്. നബി(സ്വ) പറയുന്നു: ‘കാലത്തിലെ ദിവസങ്ങളിലെല്ലാം നിങ്ങളുടെ നാഥന്റെ അനുഗ്രഹ കടാക്ഷങ്ങളുണ്ട്. അതിനാല്‍ നിങ്ങള്‍ അതിലേക്ക് പ്രത്യക്ഷരാവുക എന്നാല്‍ അതില്‍ നിന്ന് ഒന്നു നിങ്ങളെ കടാക്ഷിച്ചേക്കാം. പിന്നെ നിങ്ങളൊരിക്കലും പരാജിതരാവില്ല\’ (ത്വബ്റാനി).
സ്ഥലവും കാലവും മനുഷ്യഗുണത്തിനുള്ളതാണ്. തനിക്കായി നിശ്ചയിക്കപ്പെട്ട ഗുണമെവിടെ, എപ്പോള്‍, എങ്ങനെ എന്നത് നമ്മുടെ തീരുമാനത്തിന്റെയും കണ്ടെത്തലിന്റെയും പരിധിയില്‍ വരുന്നതല്ല. അതിനാല്‍ തന്നെ അതു ലഭിക്കണമെന്ന വിചാരത്തോടെ എല്ലാറ്റിനെയും സമീപിക്കുകയാണ് ഏകവഴി.
വിശുദ്ധ മാസങ്ങളെ കുറിച്ച് പറഞ്ഞ ശേഷം അല്ലാഹു പറയുന്നത് നിങ്ങള്‍ നിങ്ങളെത്തന്നെ ആക്രമിക്കരുത് എന്നാണ്.
‘അല്ലാഹു ആകാശഭൂമികളെ സൃഷ്ടിച്ചതു മുതല്‍ക്കേ അവന്റെ കണക്കില്‍ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാണ്. അവയില്‍ നാല് മാസങ്ങള്‍ യുദ്ധാനുമതിയില്ലാത്തവയാണ്. ഇതാണു നേരായ വ്യവസ്ഥ. അതില്‍ നിങ്ങള്‍ നിങ്ങളെത്തന്നെ അക്രമിക്കരുത്\’ (അത്തൗബ/36).
അറബികള്‍ക്കിടയില്‍ കാലഗണനയില്‍ ചില അശുഭകരമായ സമീപന രീതികളുണ്ടായിരുന്നു. ചില മാസങ്ങള്‍ തങ്ങളുടെ താല്‍പര്യാനുസരണം മാറ്റുകയും അതുമൂലം മാസങ്ങളുടെ എണ്ണം തന്നെ കൂടുകയും ചെയ്തിരുന്നു. അതിനെയെല്ലാം നിരാകരിക്കുകയും തിരുത്തുകയും ചെയ്യുന്ന സൂക്തമാണിത്. ഹജ്ജും ഉംറ തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട സ്വദേശികളും അല്ലാത്തവരുമായ ആളുകളുടെ യാത്ര സുരക്ഷിതമാവുന്നതിനും തീര്‍ത്ഥാടനം മുടങ്ങാതിരിക്കാനും വേണ്ടി നാലു മാസങ്ങളെ യുദ്ധവിരുദ്ധ മാസമാക്കി നിശ്ചയിച്ചിരിക്കുകയാണ്. ചില ഗോത്രങ്ങള്‍ക്കിടയില്‍ മാസങ്ങളുടെ ക്രമത്തിലും വ്യത്യാസമുണ്ടായിരുന്നു. അതില്‍ ശരിയായ ക്രമത്തെ നബി(സ്വ) വ്യക്തമാക്കിയിട്ടുണ്ട്.
‘അല്ലാഹു ആകാഭൂമികളെ സൃഷ്ടിച്ചതു മുതല്‍ക്കേ കാലം അതിന്റെ ക്രമത്തില്‍ കറങ്ങുന്നുണ്ട്. ഒരു വര്‍ഷം പന്ത്രണ്ടു മാസമാണ്. ദുല്‍ഖഅദ്, ദുല്‍ഹിജ്ജ, മുഹറം എന്നീ മൂന്ന് തുടര്‍മാസങ്ങള്‍ ജുമാദുല്‍ ഉഖ്റയുടെയും ശഅ്ബാന്റെയും ഇടയിലുള്ള റജബ് എന്നീ നാലു മാസങ്ങള്‍ യുദ്ധം നിഷിദ്ധമായ മാസങ്ങളാണ്\’ (ബുഖാരി). റബീഅത്തുകാര്‍ റജബായി കണക്കാക്കിയിരുന്ന ഇന്നത്തെ റമളാന്റെ സ്ഥാനത്തായിരുന്നു.
ഈ നാല് മാസങ്ങളില്‍ അധിക പുണ്യമുള്ളത് മുഹറം മാസത്തിനാണ്. ഹസന്‍(റ) പറയുന്നു: ‘പവിത്രമായ ഒരു മാസം കൊണ്ട് അല്ലാഹു വര്‍ഷം തുടങ്ങി. പവിത്രമായ മറ്റൊരു മാസം കൊണ്ട് വര്‍ഷം അവസാനിപ്പിക്കുകയും ചെയ്തു. റമളാന്‍ കഴിഞ്ഞാല്‍ പിന്നെ ആ കൊല്ലത്തില്‍ മുഹറമിനേക്കാള്‍ അല്ലാഹുവിങ്കല്‍ മഹത്തായ ഒരു മാസമില്ല. അതിനാല്‍ മുഹറമിന് ‘അല്ലാഹുവിന്റെ സര്‍വസുരക്ഷിതമായ മാസം\’ എന്നും പേരുണ്ട്. കാരണം അതില്‍ നിഷിദ്ധാവസ്ഥ കഠിനമാണ്\’ (ലത്വാഇഫുല്‍ മആരിഫ്).
നബി(സ്വ)യോട് ഏറ്റവും ഉത്തമമായ സമയവും മാസവും ഏതാണെന്ന് ചോദിച്ചപ്പോള്‍ അവിടുന്ന് പറഞ്ഞു: രാത്രിയില്‍ ഉത്തമമായത് അതിന്റെ മധ്യസമയമാണ്. മാസത്തില്‍ ശ്രേഷ്ഠം മുഹറം മാസമാണ്\’ (നസാഈ). ഈ ശ്രേഷ്ഠത നേടിയെടുക്കുന്നതിനായി എന്തുവേണമെന്ന് നബി(സ്വ) തന്നെ പഠിപ്പിക്കുന്നുണ്ട്. അവിടുന്ന് പറഞ്ഞു: ‘റമളാന് ശേഷം നോമ്പ് ഏറ്റവും ശ്രേഷ്ഠമായത് മുഹറമിലാണ്, ഫര്‍ള് നിസ്കാരങ്ങള്‍ക്കു ശേഷം രാത്രിയിലെ നിസ്കാരവുമാണ് ശ്രേഷ്ഠകരം\’ (മുസ്ലിം).
മുഹറമിലെ പ്രധാന പുണ്യകര്‍മം നോന്പാണെന്ന് മുകളിലുള്ള ഹദീസില്‍ നിന്നു വ്യക്തമാണ്. അതോടൊപ്പം നോമ്പിന് ഈ മാസവുമായുള്ള ബന്ധം സവിശേഷതയര്‍ഹിക്കുന്നതുമാണ്. മുഹറമിന് അല്ലാഹുവിന്റെ മാസം എന്ന വിശേഷണവുമുണ്ട്. ഇബാദത്തുകളില്‍ നോമ്പിന് അല്ലാഹു നല്‍കിയ പ്രധാന വിശേഷണമാണല്ലോ നോമ്പ് എനിക്കുള്ളതാണെന്നും പ്രതിഫലം നല്‍കുക നാമാണെന്നുമുള്ള വചനം വെളിപ്പെടുത്തുന്നത്. ഇതുപ്രകാരം ഈ മാസത്തില്‍ അവനിലേക്ക് ചേര്‍ത്തിപ്പറഞ്ഞ നോന്പ് എന്ന കര്‍മം വര്‍ധിപ്പിക്കുന്നത് ഏറെ പ്രധാനമത്രെ (ലത്വാഇഫുല്‍ മആരിഫ്).
പൂര്‍വിക മുസ്ലിംകള്‍ മുഹറമിലെ ആദ്യത്തെ പത്തു ദിവസങ്ങള്‍ പ്രത്യേകം പരിഗണിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു. അതിനായി പല ഭൗതിക പ്രധാന കാര്യങ്ങളും അവര്‍ മാറ്റിവെക്കുകയും ചെയ്തിരുന്നു. സമൂഹത്തിലെ സച്ചരിതര്‍ എക്കാലത്തും ഇങ്ങനെയായിരുന്നു. ആശുറാഅ് നോമ്പടക്കം പത്തുനാള്‍ നോമ്പനുഷ്ഠിക്കുന്ന ശീലം പൂര്‍വികരില്‍ നിന്നു പകര്‍ന്നു ലഭിച്ചതാണ്.
അല്ലാമാ ഇബ്നു റജബില്‍ ഹമ്പലി(റ) ഉദ്ധരിക്കുന്നു: ‘അബൂ ഉസ്മാനുന്നഹ്ദ്(റ) പറഞ്ഞു: നല്ലവരായ ആളുകള്‍ വര്‍ഷത്തില്‍ മൂന്ന് പത്തുകളെ ആദരിച്ചിട്ടുണ്ട്. റമളാനിലെ അവസാനത്തെ പത്തുനാള്‍, ദുല്‍ഹിജ്ജയിലെ ആദ്യത്തെ പത്തുനാള്‍, മുഹറമിലെ ആദ്യത്തെ പത്തുനാള്‍\’ (ലത്വാഇഫുല്‍ മആരിഫ്).
മുഹറം ഒമ്പത്, പത്ത് ദിനങ്ങളിലെ നോമ്പുകള്‍ പ്രത്യേകം സുന്നത്തുള്ളതാണ്. നബി(സ്വ) ആശൂറാഅ് ദിനത്തിന് നല്‍കിയിരുന്ന പരിഗണനയെ കുറിച്ച് ഇബ്നു അബ്ബാസ്(റ) പറയുന്നു: ഈ ദിനം അല്ലാത്ത മറ്റൊരു ദിവസമോ അതിന്റെ ശ്രേഷ്ഠതയോ നബി(സ്വ) ഇത്രയേറെ പരിഗണിച്ചിരുന്നതായി ഞാന്‍ കണ്ടിട്ടില്ല (ബുഖാരി).

അലവിക്കുട്ടി ഫൈസി എടക്കര

Sunday, October 13, 2013

നൂറ്റാണ്ടുകള്‍ക്കു മുമ്പ് മുഹമ്മദ് നബി(സ) ഹജ്ജ് തീര്‍ത്ഥാടകരോട് മൊഴിഞ്ഞ വിടവാങ്ങല്‍ പ്രഭാഷണം


ജനങ്ങളേ,എന്‍റെ വാക്കുകള്‍ കേള്‍ക്കുവീന്‍.
ഇനിയൊരിക്കല്‍ ഇവിടെവെച്ച് നിങ്ങളുമായി

കാണാന്‍ കഴിയുമോ എന്നെനിക്കറിയില്ല.

ജനങ്ങളെ,നിങ്ങളുടെ രക്തവും ധനവും അഭിമാനവും
ദൈവവുമായി നിങ്ങള്‍ കണ്ടുമുട്ടുന്നനാള്‍ വരെ പവിത്രമാണു.
ഈ ദിവസവും ഈ മാസവും പവിത്രമായത്പോലെ.
തിര്‍ച്ചയായും നിങ്ങള്‍ നിങ്ങളുടെ നാഥനെ സന്ധിക്കും.
അവന്‍ നിങ്ങളോട് നിങ്ങളുടെ പ്രവര്‍ത്തികളെക്കുറിച്ചു ചോദിക്കും.
ഈ സന്ദേശം ഞാന്‍ നിങ്ങള്‍ക്ക് എത്തിച്ചുതന്നിരിക്കുന്നു.
ആരുടേയെങ്കിലും കൈവശം സൂക്ഷിപ്പുമുതലുകളുണ്ടെങ്കില്‍
അത് വിശ്വസിച്ചേല്പിച്ചവര്‍ക്ക് തിരിച്ച് നല്‍കുക.
പലിശ ഇന്നുമുതല്‍ റദ്ദ് ചെയ്തിരിക്കുന്നു.
പക്ഷെ,മൂലധനം നിങ്ങള്‍ക്ക് അവകാശപ്പെട്ടതാണു.
നിങ്ങള്‍ അക്രമം ചെയ്യരുത്,നിങ്ങളെ ആരും അക്രമിക്കയുമില്ല.
പലിശ പാടില്ലെന്ന് ദൈവം ആജ്ഞാപിച്ചിരിക്കുന്നു.
അബ്ബാസ് ഇബ്നു അബ്ദില്‍മുത്തലിബിനു കിട്ടാനുള്ള
എല്ലാ പലിശയും ഇതോടെ അസാധുവായിരിക്കുന്നു.
അവിവേകകാലത്തെ കുടിപ്പകകളെല്ലാം ഈദിവസത്തോട് കൂടി
ദുര്‍ബലമായിരിക്കുന്നു.ഇബ്നു റബീഅയുടെ വധത്തിനു
പ്രതികാരം ചെയ്യാനുള്ള ബന്ധുക്കളുടെ കുടിപ്പകാവകാശമാണു
ഇതില്‍ ആദ്യമായി ഞാന്‍ റദ്ദ് ചെയ്യുന്നതു.ഇബ്നുറബീഅയെ
ഹുദൈല്‍ ഗോത്രക്കാര്‍ കൊന്നുകള്‍ഞ്ഞിരുന്നുവല്ലോ.

ജനങ്ങളേ,ഈ പുണ്യഭൂമിയില്‍ വെച്ചു പിശാച് ഇനി
ആരാധിക്കപ്പെടുകയില്ല.അതിനാല്‍ അവന്‍ നിരാശനാണു.
എന്നാല്‍ ചെറിയ കാര്യങ്ങളില്‍ നിങ്ങള്‍ അവനെ
അനുസരിക്കയാണെങ്കില്‍,അവന്‍ സംതൃപ്തനായിരിക്കും.
അതിനാല്‍ ജാഗ്രത പാലിക്കുക !

ജനങ്ങളെ,നിങ്ങളുടെ പത്നിമാരില്‍ നിങ്ങള്‍ക്ക് ചില
അവകാശങ്ങളുണ്ട്;അതുപോലെ അവര്‍ക്ക് നിങ്ങളിലും.
സ്ത്രീകളോട് നിങ്ങള്‍ ദയാവായ്പോടെ പെരുമാറുക.
അവര്‍ നിങ്ങളുടെ ആശ്രിതരും പങ്കാളികളുമാണു.
അല്ലാഹു നിങ്ങളെ ഏല്പിച്ച അനാമത്താകുന്നു അവര്‍!

ജനങ്ങളേ,എന്‍റെ വാക്കുകള്‍ ശ്രദ്ധിച്ചു കേള്‍ക്കുക.
സ്പഷ്ടമായ രണ്ട് രേഖകള്‍ നിങ്ങള്‍ക്ക് തന്ന് കൊണ്ടാണു
ഞാന്‍ പോകുന്നത്;അതു മുറുകെപ്പിടിക്കുന്ന കാലത്തോളം
നിങ്ങള്‍ വഴിപിഴക്കുകയില്ല തന്നെ.ദൈവത്തിന്‍റെ വേദവും
അവന്‍റെ ദൂതന്‍റെ ചര്യയുമാണതു.

ജനങ്ങളെ, ഞാന്‍ പറയുന്നതു കേള്‍ക്കുവീന്‍.
നിങ്ങളെല്ലാം സഹോദരന്മാരാകുന്നു.
നിങ്ങളെല്ലാം സമന്മാരുമാകുന്നു.
പൊതുവായ ഒരു സാഹോദര്യത്തിലെ അംഗങ്ങളാണു
നിങ്ങളെല്ലാം.ഒരാള്‍ ഇഷ്ടപ്പെട്ട് തരുന്നതൊഴികെ
അവനില്‍നിന്നു മറ്റെന്തെങ്കിലും എടുക്കുന്നതു
നിരോധിച്ചിരിക്കുന്നു.നിങ്ങള്‍ അന്യരുടെ
അവകാശങ്ങളില്‍ കൈവെക്കരുതു.

ജനങ്ങളേ,നിങ്ങളുടെ ദൈവം ഒന്ന്,
നിങ്ങളുടെ പിതാവ് ഒന്ന്,
നിങ്ങളെല്ലാം ആദമില്‍നിന്നാണുണ്ടായതു,
ആദം മണ്ണില്‍ നിന്നും.കൂടുതല്‍
ദൈവഭക്തിയുള്ളവന്‍ കൂടുതല്‍ ശ്രേഷ്ടന്‍.
അറബിക്കു അനറബിയെക്കാളൊ,
അനറബിക്കു അറബിയേക്കാളോ മഹത്വമൊന്നുമില്ല!

അറഫാ ദിനത്തിലെ നോമ്പ്

തിരുനബി (സ) പറഞ്ഞു അറഫാ ദിനത്തിലെ നോമ്പ് കഴിഞ്ഞ ഒരു വര്‍ഷത്തെയും വരാനിരിക്കുന്ന ഒരു വര്‍ഷത്തെയും ചെറിയ ദോഷങ്ങള്‍ പൊറുക്കപ്പെടുന്നതാണ്.(മുസ്‌ലിം 2/819)

നബി (സ പറഞ്ഞു: സ്വര്‍ഗത്തിനു റയ്യാന്‍ എന്നുപേരുള്ള ഒരു പ്രത്യേക കവാടമുണ്ട്. നോമ്പനുഷ്ഠിക്കുന്നവരല്ലാതെ മറ്റൊരാളും അതിലൂടെ കടക്കുകയില്ല. (സത്യാസത്യവിവേചനത്തിന്റെ നാള്‍) ചോദിക്കപ്പെടും. നോമ്പനുഷ്ഠിച്ചവരെവിടെ? തല്‍സമയം അവര്‍ ആ കവാടത്തിലൂടെ സ്വര്‍ഗത്തില്‍ പ്രവേശിക്കും.പിന്നീട് ആ കവാടം കൊട്ടിയടക്കപ്പെടും. (ബുഖാരി 4/1111, മുസ്ലിം 2/808
നബി (സ)യില്‍ നിന്ന് നിവേദനം: ഒരു ദിവസം വല്ലവനും അല്ലാഹുവിന് വേണ്ടി വ്രതമനുഷ്ഠിച്ചാല്‍ അല്ലാഹു അവനെ നരകത്തില്‍ നിന്നും എഴുപതു വര്‍ഷത്തെ വഴിദൂരത്തേക്ക് മാറ്റിനിര്‍ത്തും. (ബുഖാരി 6/47, 2/808)

നിയ്യത്തിന്റെ സമയം:

സുന്നത് നോമ്പിന് രാത്രി തന്നെ നിയ്യത്ത് ചെയ്യണമെന്നില്ല. ഉച്ചയാകുന്നതിന് മുമ്പ് നിയ്യത്ത് ചെയ്താല്‍ മതിയാകും. ഇതിന് ഉപോല്‍ബലകമായി ഉദ്ധരിക്കുന്ന ഹദീസ് ആയിശ (റ) യില്‍ നിന്നു നിവേദനം ചെയ്യപ്പെടുന്നതാണ്. ഒരു ദിനം റസൂലുല്ലാഹി (സ) എന്നെ സമീപിച്ച് വല്ലതും ‘ക്ഷിക്കാനുണ്േടാ എന്ന് അന്വേഷിച്ചു. ഞാന്‍ ഒന്നുമില്ലെന്ന് പറഞ്ഞപ്പോള്‍ എങ്കില്‍ ഞാന്‍ നോമ്പുകാരനാണെന്ന് അവിടന്ന് പ്രസ്താവിച്ചു.
ഇന്ന ദിവസത്തെ സുന്നത്ത് നോമ്പ് എന്ന് പ്രത്യേകം നിയ്യത്തില്‍ നിര്‍ണയിക്കേണ്ടതില്ലെന്നാണ് പ്രബല മതം.

അറഫാ നോമ്പ്:

ഹജ്ജ് കര്‍മം നിര്‍വ്വഹിക്കാത്തവര്‍ക്കാണ് അറഫാ ദിനത്തില്‍ -ദുല്‍ഹിജ്ജ ഒമ്പതിന്- നോമ്പനുഷ്ഠിക്കല്‍ ശക്തമായ സുന്നത്തുള്ളത്. കഴിഞ്ഞുപോയ ഒരു വര്‍ഷത്തെയും വരാനിരിക്കുന്ന ഒരു വര്‍ഷത്തെയും ചെറിയ ദോഷങ്ങള്‍ പൊറുപ്പിക്കുന്നതാണ് ഈ സുന്നത്ത് നോമ്പ്. മനുഷ്യരുമായി ബന്ധിക്കുന്നതല്ലാത്തവയാണ് ഈ ചെറിയ ദോഷങ്ങള്‍.
ഇതിനു തെളിവ് മുസ്ലിം (റ) റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസാണ്. അബൂ ഖതാദ (റ) യില്‍ നിന്നു നിവേദനം. നബി (സ) പറഞ്ഞു: അറഫ ദിനത്തിലെ നോമ്പ് കഴിഞ്ഞ ഒരു വര്‍ഷത്തെയും വരാനിരിക്കുന്ന ഒരു വര്‍ഷത്തെയും ചെറിയ ദോഷങ്ങള്‍ പൊറുപ്പിക്കും. (മുസ്ലിം 2/819)

ഹജ്ജ് ചടങ്ങുമായി അറഫയിലുള്ളവര്‍ക്ക് സുന്നതില്ല. മറ്റുള്ളവര്‍ എടുക്കണം. ഓരോ രാഷ്ട്രത്തിലും പ്രവിശ്യയിലും പാര്‍ക്കുന്നവരുടെ മേല്‍ അവരുടെ ദുര്‍ഹിജ്ജ ഒമ്പത് എന്നാണോ എത്തിപ്പെട്ടുന്നത് ആ ദിവസം നോമ്പെടുക്കുക. ഇതിന് വിപരീതമായി അറഫയിലുള്ളവരെ ഉന്നം വെച്ച് നോമ്പെടുക്കാന്‍ ലോകത്തെങ്ങുമുള്ളവര്‍ മുതിര്‍ന്നാല്‍ ചിലരുടെ അറഫ നോമ്പ് ദുല്‍ഹിജ്ജ എട്ടിലും ചിലരുടേത് പത്തിലും ചെന്ന് ചാടി എന്ന് വരും.

Saturday, October 5, 2013

വെളിയങ്കോട് ഉമര്‍ ഖാസി (റ)




അല്ലാഹു എല്ലാ മനുഷ്യരെയും ഒരു പോലെയല്ല സൃഷ്ടിച്ചത്. ചിലരെ ചിലരെക്കാള്‍ ശ്രേഷ്ഠരാക്കി. മഹാന്മാരായ പ്രവാചകന്മാരും മുര്‍സലീങ്ങളും ഏറ്റവും ശ്രേഷ്ഠര്‍ തന്നെ. അല്ലാഹുവിന്റെ ഔലിയാക്കളും സച്ചരിതരുമായ മുന്‍ഗാമികളില്‍ കേരളത്തില്‍ ജീവിച്ചു വഫാത്തായ മഹാനാണ് ഉമര്‍ ഖാസി. സുപ്രസിദ്ധ പണ്ഡിതന്‍ കൂടി ആയിരുന്ന ഉമര്‍ ഖാസി മമ്പുറം ഖുതുബുസ്സമാന്‍ സയ്യിദ്‌ അലവി തങ്ങളുടെ സമകാലികനായിരുന്നു. പ്രവാചക പ്രേമത്തിന്റെ ഈരടികള്‍ തിരു നബി സന്നിധിയില്‍ വെച്ച് ഉരുവിട്ടപ്പോള്‍ റൌള ശരീഫ്‌ തുറക്കപ്പെട്ടതടക്കം നിരവധി കറാമത്തുകള്‍ക്കുടമയാണ്.



ക്രിസ്താബ്ദം 1757 ല്‍ വെളിയംകോട്ട് ജനിച്ചു. ഖാസിയാരകത്ത്‌ ആലി മുസ്ലിയാരാണ് പിതാവ്. പ്രധാനമായും അറിവ് നുകര്‍ന്നത് അക്കാലത്തെ വിശ്രുത പണ്ഡിതാനായിരുന്ന മമ്മിക്കുട്ടി ഖാസിയില്‍ നിന്നാണ്.പൊതുജന സേവന രംഗത്തും തനതായ വ്യക്തി മുദ്ര പതിപ്പിച്ച മഹാനാണ് ഉമര്‍ ഖാസി. ഗാന്ധിജിയുടെ നികുതി നിഷേധ പ്രസ്ഥാനത്തിനും മുമ്പ്‌ നികുതി നിഷേധം നടപ്പിലാക്കിയ ധീര ദേശാഭിമാനിയും സ്വാതന്ത്ര്യ സമര നായകനുമാണദ്ദേഹം. ബ്രിട്ടീഷുകാരോട് മമ്പുറം തങ്ങള്‍ക്കുണ്ടായിരുന്ന ഈര്‍ഷ്യത ഉമര്‍ ഖാസിക്കുമുണ്ടായിരുന്നു. ബ്രിട്ടീഷുകാരന്റെ മര്‍ദ്ദനത്തിലും ചൂഷണത്തിലും പൊറുതി മുട്ടിയ ഇന്ത്യന്‍ ജനതയെ മോചിപ്പിക്കേണ്ടത് മുസല്‍മാന്‍റെ ബാധ്യതയാണെന്നായിരുന്നു മഹാനവര്‍കള്‍ വിശ്വസിച്ചത്. അല്ലാഹു അല്ലാത്ത ഒരു ശക്തിക്കും അടിമപ്പെട്ടു ജീവിക്കില്ലെന്നു ഉറക്കെ പ്രഖ്യാപിച്ചു. ബ്രിട്ടിഷുകാരുമായി ഒരു വിട്ടു വീഴ്ചക്കും തയ്യാറായില്ല. ബ്രിട്ടീഷുകാര്‍ക്കെതിരെ രംഗത്തിറങ്ങാന്‍ ആവശ്യപ്പെട്ടു നിരവധി ഫത്‌വകളും അദ്ദേഹം എഴുതി. ബ്രിട്ടീഷുകാരെ എതിര്‍ത്തതിന്റെ പേരില്‍ ജയില്‍ വാസം അനുഭവിച്ചിട്ടുമുണ്ട്.

മുസ്‌ലിം നവോദ്ധാന നായകനും മികച്ച സാമൂഹ്യ പരിഷ്കര്‍ത്താവു മായിരുന്ന ഉമര്‍ ഖാസി വിശ്രുതനായ ഒരു കവി കൂടിയായിരുന്നു.നിരവധി പ്രവാചക പ്രകീര്‍ത്തന കാവ്യങ്ങള്‍ രചിച്ചിട്ടുണ്ട്." നഫാഇസുദ്ദുറര്‍, മഖാസിദുന്നികാഹ്, സ്വല്ലല്‍ ഇലാഹ് ബൈത്ത്, അടിക്കണക്ക് ബൈത്ത്" എന്നിവ അവയില്‍ ചിലതാണ്. അസാമാന്യ ധൈഷണിക പ്രഭാവം പ്രകടിപ്പിച്ചു 8 പതിറ്റാണ്ട് ലോകത്തെ വിസ്മയിപ്പിച്ച ആ പണ്ഡിത തേജസ് 1852 ല്‍ അസ്തമിച്ചു. വെളിയംകോട് ജുമുഅത്ത്‌ പള്ളിക്ക് സമീപം മഹാന്‍ അന്ത്യ വിശ്രമം കൊള്ളുന്നു...

Tuesday, October 1, 2013

ഉള്ഹിയ്യത്ത്

വിധിയും വിതരണവും 
അറിഞ്ഞിരിക്കേണ്ട  കാര്യങ്ങള്‍ 

ദുല്‍ഹിജ്ജ പത്തിന്റെ സൂര്യോദയം മുതല്‍ പതിമൂന്നിന്റെ സൂര്യാസ്തമയം വരെയുള്ള സമയത്ത് അല്ലാഹുവിലേക്കടുക്കാന്‍ വേണ്ടി ബലിയറുക്കപ്പെടുന്ന മൃഗ (ആട്, മാട്, ഒട്ടകം)ത്തിനാണു ഉള്ഹിയത്ത് എന്നു പറയുക. ഖുര്‍ആന്‍, ഹദീസ്, ഇജ്മാഅ് എന്നീ പ്രമാണങ്ങള്‍ കൊണ്ട് സ്ഥിരപ്പെട്ട പുണ്യകര്‍മ്മമാണ് ഉള്ഹിയ്യത്ത്. നബി(സ) പറഞ്ഞു: രക്തമൊലിപ്പിക്കുന്നതിനെക്കാള്‍ അല്ലാഹിവിനു ഇഷ്ടമുള്ള മറ്റൊരു കര്‍മവും ബലിപെരുന്നാളില്‍ മനുഷ്യനില്ല. തീര്‍ച്ചയായും, ബലിമൃഗം അതിന്റെ കൊമ്പുകളും കുളമ്പുകളുമായി ഖിയാമത്ത് നാളില്‍ ആഗതമാകും. അതിന്റെ രക്തം ഭൂമിയില്‍ പതിയുന്നതിന് മുമ്പേ അല്ലാഹുവിങ്കല്‍ ഉന്നതമായ ഒരിടത്തതു സംഭവിച്ചിരിക്കും. അതിനാല്‍ ഉള്ഹിയ്യത്തറുത്ത് നിങ്ങള്‍ ശുദ്ധരായി കൊള്ളട്ടെ. (തുര്‍മുദി, അബൂദാവൂദ്) ബലിമൃഗങ്ങളെ നിങ്ങള്‍ ബഹുമാനിക്കണം. കാരണം അവ സ്വിറാത്ത് പാലത്തിന്‍മേല്‍ നിങ്ങളുടെ വാഹനങ്ങളാണ് എന്നുള്ള നബിവചനം ശ്രദ്ധേയമാണ്.

ഉള്ഹിയ്യത്ത് ഉമ്മത്തിന്റെ ഹഖില്‍ ശക്തിയായ സുന്നത്താണ്. എന്നാല്‍, നബി(സ)ക്കു നിര്‍ബന്ധവുമായിരുന്നു. തുര്‍മുദിയുടെയും ദാറഖുത്വ്‌നിയുടെയും നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ പണ്ഡിതന്‍മാര്‍ അക്കാര്യം വ്യക്തമാക്കുന്നു. ബലിപെരുന്നാള്‍ ദിനങ്ങളില്‍ തനിക്കും ആശ്രിതര്‍ക്കും ആവശ്യം വേണ്ടുന്ന ചെലവുകള്‍ കഴിച്ച് സ്വത്തില്‍ ബാക്കിയുള്ള, വിവേവകും തക്‌ലീഫുമുള്ള ഏതൊരു മുസ്‌ലിമിനും ബലിദാനം സുന്നത്താണ്. പിതാവ്, പിതാമഹന്‍ എന്നിവര്‍ക്ക് സന്താനത്തിനുവേണ്ടി സ്വന്തം ധനത്തില്‍നിന്നെടുത്ത് ഉള്ഹിയ്യത്തറുക്കാവുന്നതാണ്. അറുത്തവന് ദാനത്തിന്റെയും കുട്ടിക്ക് ഉള്ഹിയ്യത്തിന്റെയും പ്രതിഫലം ലഭിക്കും. (ശര്‍വാനി 9/367) ഒന്നിലധികം അംഗങ്ങളുള്ള വീട്ടുകാര്‍ക്ക് ഉള്ഹിയ്യത്ത് സുന്നത്ത് കിഫയാണ്. കൂട്ടത്തില്‍ ഒരാള്‍ അറുത്താല്‍ എല്ലാവര്‍ക്കു വേണ്ടിയും അതു മതിയാകുന്നതാണ്. ഒരാളെങ്കിലും അറുക്കാതിരിക്കുന്നത് കറാഹത്താണ്. കുടുംബത്തില്‍ ഒരാള്‍ മാത്രം അറുത്താല്‍ തേട്ടം ഒഴിവായിക്കിട്ടുമെങ്കിലും പ്രതിഫലം മറ്റുള്ളവര്‍ക്ക് ലഭിക്കുകയില്ല. ഒരാളുടെ കര്‍മത്തിന്റെ പുണ്യത്തില്‍ മറ്റുള്ളവരെ കൂടി പങ്കുചേര്‍ത്ത് നിയ്യത്ത് വയ്ക്കുന്നത് ജാഇസാണ്.

സുന്നത്തായ ഉള്ഹിയ്യത്ത് നേര്‍ച്ചയാക്കിയാലതു നിര്‍ബന്ധമായി മാറും. ഞാനിതു ഉള്ഹിയ്യത്താക്കി, ഇത് ഉള്ഹിയ്യത്താണ് എന്നിങ്ങനെ ഒരു മൃഗത്തെ നിര്‍ണയിച്ചു പറഞ്ഞാല്‍ അതോടെ അതു നിര്‍ബന്ധമായിത്തീരും. എന്നാല്‍, വെറും വിവരമറിയിക്കല്‍ എന്ന ഉദ്ദേശ്യത്തോടെയാണ് ഇത് ഉള്ഹിയ്യത്താണ് എന്നു പറഞ്ഞതെങ്കില്‍ നിര്‍ബന്ധമാകില്ലെന്ന് സയ്യിദ് ഉമര്‍ ബസരി(റ) അഭിപ്രായപ്പെട്ടിരിക്കുന്നു. (കുര്‍ദി 2/204)

ഉള്ഹിയ്യത്തുദ്ദേശിച്ചവനു ദുല്‍ഹിജ്ജ ആദ്യത്തെ പത്തു ദിവസങ്ങളില്‍ മുടി, നഖം പോലുള്ളവ നീക്കംചെയ്യാതിരിക്കല്‍ സുന്നത്തുണ്ടെന്നു മാത്രമല്ല, നീക്കുന്നത് കറാഹത്തുമാണ്. ഹറാമാണെന്നും അഭിപ്രായമുണ്ട്. എന്നാല്‍, ഒന്നില്‍ കൂടുതല്‍ മൃഗത്തെ അറുക്കുന്നുണ്ടെങ്കില്‍ ഒന്നാമത്തേത് അറുക്കലോടെ കറാഹത്തില്ലാതെയാകുന്നതാണ്. എങ്കിലും നല്ലത്, എല്ലാത്തിനെയും അറുത്തതിന് ശേഷം കളയലാണ്. (മുഗ്‌നി 4/284)

പുരുഷനു സ്വന്തമായി അറവ് നടത്തലാണ് അറവ് വശമുണ്ടെങ്കില്‍ പുണ്യകരം; സ്ത്രീക്കു മറ്റൊരാളെ ഏല്‍പ്പിക്കലും. സ്വയം അറുക്കുന്നില്ലെങ്കിലും അറവുസ്ഥലത്ത് ഹാജരാകല്‍ സുന്നത്താകുന്നു. വിദേശത്തുള്ളവര്‍ക്ക് നാട്ടില്‍ ഉള്ഹിയ്യത്തറുക്കാവുന്നതാണ്. ഭരണാധികാരിയല്ലാത്തവനു തന്റെ വീടിനോടനുബന്ധിച്ച് കുടുംബങ്ങളെ സന്നിധിയില്‍ വെച്ചു അറവു നടത്തലാണു ഉചിതം. അയല്‍വാസികള്‍ ഭാഗം ചേര്‍ന്നറുക്കുകയാണെങ്കില്‍, വീടുകള്‍ പരസ്പം തൊട്ടടുത്താണെങ്കില്‍ എല്ലാ വീടുകളുടെയും പരിസരത്തായി അറുക്കണം. വീടുവിട്ടുള്ള വീട്ടുകാരില്‍ ഒരാളുടെ വീട്ടുപടിക്കല്‍ അറവു നടത്തുകയാണെങ്കില്‍ അയാള്‍ക്കു മാത്രമീ സുന്നത്തു ലഭിക്കും. എല്ലാവര്‍ക്കും സൗകര്യപ്പെടുന്നപൊതുസ്ഥലം കണ്ടെത്തുന്നതില്‍ കുഴപ്പമൊന്നുമില്ല.

ഒട്ടകം, മാട്, ആട് എന്നീ ഇനങ്ങള്‍ മാത്രമേ ഉള്ഹിയ്യത്തിനും പറ്റുകയുള്ളൂ. ഒട്ടകം 5 വയസ്സ്, മാട്, കോലാട് 2 വയസ്സ്, നെയ്യാട് 1 വയസ്സ് എന്നിങ്ങനെ പ്രായം തികയേണ്ടതാണ്. വയസ്സ് തികയും മുമ്പേ നെയ്യാടിന്റെ പല്ല് കൊഴിഞ്ഞിട്ടുണ്ടെങ്കിലതും സാധുവാകുന്നതാണ്. (തുഹ്ഫ 9/348) ആണ്‍, പെണ്‍ ഇവ രണ്ടും പറ്റുമെങ്കിലും ആണ്‍ മൃഗമാണ് കൂടുതല്‍ ഉചിതം. എന്നാല്‍, കൂറ്റന്‍കയറലധികരിച്ചതാണെങ്കില്‍ പ്രസവിക്കാത്ത പെണ്‍മൃകമാണു ഉചിതം.

ഒട്ടകം, മാട് എന്നിവയില്‍ ഏഴു പേര്‍ക്കു വരെ ഷെയര്‍ ചേരാവുന്നതാണ്. ഉള്ഹിയ്യത്ത്. അഖീഖത്ത്, ഫിദ്‌യ, വെറും മാംസം എന്നിങ്ങനെ വ്യത്യസ്ത ഉദ്ദേശ്യങ്ങള്‍ വെച്ച് ഒരാള്‍ക്കോ, ഒന്നിലധികം പേര്‍ക്കോ ഒരു മൃഗത്തില്‍ ഇപ്രകാരം ഓഹരി ചേരാവുന്നതാണ്. അറവിനു ശേഷം താന്താങ്ങളുടെ വിഹിതം വീതിച്ചെടുത്താല്‍ മതി. ഇനി ഭാഗിക്കാതെ വിതരണം ചെയ്താലും വിരോധമൊന്നുമില്ല. ആളെണ്ണമനുസരിച്ച് ധര്‍മം ചെയ്യേണ്ട ചുരുങ്ങിയ അളവ് മാംസം അര്‍ഹര്‍ക്ക് കിട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നു മാത്രം.
ഏഴു പേര്‍ ചേര്‍ന്നറുക്കുന്ന ഉള്ഹിയ്യത്തില്‍ അവരവരുടെ ഓഹരിയില്‍ നിന്നു തന്നെ സ്വദഖ ചെയ്യല്‍ നിര്‍ബന്ധമാണ്. എല്ലാവര്‍ക്കു വേണ്ടിയും ഒരാളുടെ ഓഹരിയില്‍നിന്നു സ്വദഖ ചെയ്താല്‍ മതിയാകുകയില്ല. കാരണം, ഏഴു പേര്‍ ചേര്‍ന്നറുക്കുന്ന മൃഗം ഏഴു ഉള്ഹിയ്യത്തിന്റെ വിധിയിലാണ്. (ശര്‍വാനി 9/349) ഇതിനര്‍ത്ഥം ഓരോരുത്തരും അവനവനുള്ളത് ഓഹരിവെച്ച് വെവ്വേറെ ധര്‍മ്മം ചെയ്യല്‍ നിര്‍ബന്ധമാണെന്നല്ല. വെവ്വേറെ ഓഹരി വയ്ക്കുന്നത് അനുവദനീയം മാത്രമാണ്. (ഫതാവാ ശാലിയാത്തി, പേ 138). മറിച്ച് ബാക്കിയുള്ളവര്‍ അവരുടെ ഓഹരികള്‍ മുഴുവനും സ്വന്തമായെടുത്ത് ഒരാള്‍ മാത്രം തന്റെ ഓഹരിയില്‍നിന്ന് എല്ലാവര്‍ക്കും വേണ്ടി സ്വദഖ ചെയ്താല്‍ മതിയാവില്ല എന്നാണ്. ഉദാഹരണത്തിന്, 70 കിലോ മാംസമുള്ളൊരു മൃഗത്തിന്റെ, പത്തു കിലോ വീതം ആറോഹരിയും (60 കിലോ) മറ്റുള്ളവര്‍ കൈക്കലാക്കി. അവശേഷിക്കുന്ന ആളാണ് തന്റെ കിലോയില്‍നിന്ന് എല്ലാവര്‍ക്കും വേണ്ടി വിതരണം നടത്തിയത്. എന്നാലതു മതിയാകുന്നതല്ല. അതേസമയം, ആകെ 70 കിലോയില്‍നിന്ന് 7 കിലോ ആദ്യം സാധുക്കള്‍ക്ക് വിതരണം ചെയ്തതിന് ശേഷം ബാക്കി 63 കിലോ 9 കിലോ വീതം തുല്യമായി ഓരോരുത്തരും വിഹിതിച്ചെടുത്തു. അന്നേരം ഓരോരുത്തരും അവരവരുടെ ഓഹരികളില്‍നിന് ഓരോ കിലോ സ്വദഖ ചെയ്തുകഴിഞ്ഞതിനാല്‍ ഉള്ഹിയ്യത്തിന്റെ നിര്‍ബന്ധദാനം നിയമപ്രകാരം തന്നെ നടന്നിരിക്കുകയാണ്. ഈ ഉദാഹരണം മനസ്സിലാക്കിയാല്‍ ഇനി ഇവ്വിഷയത്തില്‍ തെറ്റിദ്ധാരണക്കിടമില്ല.
ഒന്നിലധികമാളുകള്‍ കൂടിയറുക്കുമ്പോള്‍, ബാക്കിയുള്ളവരുടെ അനുമതി പ്രകാരം ഒരാളോ, അവര്‍ ഏല്‍പ്പിക്കുന്നതു പ്രകാരം പുറത്തുള്ളവനോ അറവു നടത്തണം. വിതരണവും അപ്രകാരമാകാവുന്നതാണ്. ഷെയറുകാരിലൊരാളുടെ വിഹിതം ഒരു മൃഗത്തിന്റെ ആകെ വിലയുടെ ഏഴിലൊന്നില്‍ കുറയരുത്. 7000 രൂപയുടെ ഒരു മൃഗം ഏഴു പേര്‍ ഒന്നിച്ചറുക്കുമ്പോള്‍ കൃത്യം 1000 രൂപയുടെ ഏഴോഹരി തന്നെയാവേണ്ടതാണ്. താന്‍ ഓഹരിചേര്‍ന്ന മൃഗം ഇന്നതാണെന്ന് ഓരോ ഷെയറുകാരനും വേര്‍തിരിയാതെ ധാരാളം പേരില്‍നിന്നു നിശ്ചിത സംഖ്യം പിരിച്ചു കുറെ മൃഗങ്ങളെ വാങ്ങി ഒന്നിച്ച് അറുത്തുകൊണ്ടുള്ള ‘ബലികര്‍മം’ ചില നാടുകളില്‍ കണ്ടുവരുന്നു. അത് അസാധുവും അസ്വീകാര്യവുമാണ്.
21,000 രൂപക്ക് 21 പേര്‍ ചേര്‍ന്ന് മൂന്നു മൃഗത്തെയറുത്തുവെന്നിരിക്കട്ടെ. എങ്കില്‍ ഓരോ മൃഗത്തിനും ഏഴു പേര്‍ വീതം നിജപ്പെടുത്തി അതാതു മൃഗത്തിന്റെ ഏഴിലൊന്ന് വീതം സംഖ്യയടക്കേണ്ടതാണ്. മൂന്നു മൃഗത്തിനും തുല്യ വിലയാണെങ്കില്‍ ഓരോരുത്തര്‍ക്കും 1000 രൂപയാണു വരിക. മൂന്നു മൃഗത്തെയും ഒന്നിച്ചറുക്കുകയാണെങ്കില്‍ഓരോ മൃഗത്തിന്റെയും ഏഴു വിഹിതത്തില്‍നിന്നും സ്വദഖ ചെയ്യേണ്ടുന്ന ചുരുങ്ങിയ അളവ് മാംസമെങ്കിലും ഫുഖറാഇന് എത്തുന്നുണ്ടെന്നുറപ്പ് വരുത്താന്‍ ഷെയറുടമകള്‍ ശ്രദ്ധിക്കേണ്ടതാണ.് അതുറപ്പുള്ളപക്ഷം മൂന്നു മൃഗങ്ങളുടെയും മാംസം ഒരുമിച്ചുകൂട്ടി വിതരണം ചെയ്യുന്നതില്‍ അപാകത വരാനില്ല. തനിക്കു ഭക്ഷിക്കുവാനും സ്വന്തം നിലക്ക് ഹദ്‌യ നല്‍കുവാനും വേണ്ടി ഷെയറുകാരന്‍ സ്വന്തം മൃഗത്തില്‍നിന്ന് മാറ്റിവെച്ചതിനു ശേഷമാണ് വിതരണത്തിനുള്ളത് ഒന്നിച്ചുകൂട്ടേണ്ടത്. ചുരുക്കത്തില്‍, ഓരോരുത്തരും നിശ്ചിത മൃഗത്തിന്റെ വിലയുടെ ഏഴിലൊന്നിനെയാണ് ഓഹരിയെടുക്കേണ്ടത്. മൃഗത്തെ നിജപ്പെടുത്തുന്നപക്ഷം ഓരോ മൃഗത്തിന്റെയും 21-ല്‍ ഒന്ന് മാത്രമെ ഓരോരുത്തരും ഷെയറെടുക്കുന്നൂള്ളൂ. അതിനു പുറമെ അവരവരുടെ വിഹിതങ്ങളില്‍ നിന്നുതന്നെ വിതരണവും നടക്കണം.
അതും ഒന്ന് ഒരാള്‍ക്ക് മാത്രമേ മതിയാകുകയുള്ളൂ. രണ്ടുപേര്‍ ചേര്‍ന്ന് രണ്ടു ആടുകളെ വിലക്കു വാങ്ങി അറുത്താല്‍ ശരിയാകില്ല. കാരണം, ഓരോ ആടിലും ഇരുവരും കൂറായിരിക്കുകയാണ്. അപ്പോള്‍ ‘ഒരു ആട് ഒരാള്‍ക്ക്’ എന്ന നിയമം നിരാകരിക്കപ്പെടുമെന്ന കുഴപ്പം സംഭവിക്കുന്നു.

പറ്റിയത്, മുന്തിയത്
മാംസത്തിനു കുറവു വരുത്തുന്ന ന്യൂനതകളില്‍നിന്ന് മുക്തമായിരിക്കണം ഉള്ഹിയ്യത്തു മൃഗം. ചെവി, ചന്തി, അകിട്, നാവ് പോലുള്ളവ മുറിച്ചുമാറ്റപ്പെട്ടത് മതിയാകില്ല. ഗര്‍ഭിണി പറ്റില്ലെന്നാണ് പ്രബലം. ചെവി കീറുക, തുളക്കുക എന്നിവ കുഴപ്പമില്ലെങ്കിലും തന്മൂലം വല്ലതും ചെവിയില്‍നിന്നടര്‍ന്നു പോകരുത്. ഭ്രാന്ത്, മുടന്ത്, കാഴ്ചയില്ലായ്മ, തീവ്രരോഗം, ചൊറി എന്നിവയുള്ളതും പല്ലുകള്‍ മുഴുവന്‍ കൊഴിഞ്ഞുപോയതും ഉള്ഹിയ്യത്തറുക്കാന്‍ പറ്റാത്തതാണ്.
ഒരു പൂര്‍ണ്ണ ഒട്ടകം, പിന്നെ പൂര്‍ണ്ണമാട്, പിന്നെ നെയ്യാട്, പിന്നെ കോലാട്, പിന്നെ ഒരൊട്ടകത്തിന്റെ ഓഹരി ചേരുക, പിന്നെ മാടില്‍ ഓഹരി ചേരുക എന്ന വിധം ശ്രേഷ്ഠതയെ ക്രമപ്പെടുത്തിയിരിക്കുന്നു. എന്നാല്‍, ഏഴ് ആട് അറുക്കുന്നത് ഒരു ഒട്ടകത്തെക്കാള്‍ പുണ്യമേറിയതാണ്. ഓരോ ഇനത്തിലും കൂടുതല്‍ തടിയുള്ളതാണ് ഏറെ ശ്രേഷ്ടം. എന്നിരിക്കെ അതില്‍ രണ്ടു മെലിഞ്ഞവയെക്കാള്‍ നല്ലത് ഒരു തടിച്ചതാണ്. മെലിഞ്ഞവ ഉല്‍കൃഷ്ട നിറമുള്ളവയോ കൂറ്റന്‍മാരോ ആയിരുന്നാലും ശരി. മാംസം തുല്യവും നിറം വ്യത്യാസവുമായിരുന്നവയില്‍ ഉല്‍കൃഷ്ട നിറമുള്ളതാണുത്തമം. യഥാക്രമം വെളുപ്പ്, മഞ്ഞ, തെളിവില്ലാത്ത വെള്ള, ചുവപ്പ്, കറുപ്പും വെളുപ്പും കലര്‍ന്നത്, കറുപ്പ് എന്ന ക്രമത്തിലാണ് നിറഭേദം തീര്‍ച്ചപ്പെടുത്തുന്നത്. തടിയുള്ള വെളുത്ത മൂരിയും താരതമ്യേന മെലിഞ്ഞ കറുപ്പുള്ള പോത്തും തമ്മില്‍ ശ്രേഷ്ഠമായത് മൂരിയാണ്. മാര്‍ക്കറ്റില്‍ പക്ഷേ പോത്തിനായിരിക്കും വില കൂടുതല്‍. എന്നാല്‍, കറുത്ത പോത്ത് അധികം തടിച്ചതാണെങ്കില്‍ അതാണുത്തമം...

Sunday, September 29, 2013

ലോകാവസാനത്തിന്‍റെ വലിയ അടയാളങ്ങള്‍

ലോകം അവസാനിക്കുന്നതിന്റെ തൊട്ടു മുന്പ്ം [1400 വര്ഷ‌ങ്ങള്ക്കുഷ മുന്പ്വ നബി [സ] പറഞ്ഞ വലിയ അടയാളങ്ങള്‍ ലോകത്ത് ഇനി നടക്കാന്‍ പോകുന്നത്.]

1. ഇമാം മഹ്ദി വരിക.
2. ദജ്ജാല്‍ പുറപ്പെടുക.
3. ഈസ നബി[അ] [യേശു] ഇറങ്ങി വരിക.
4. യഅജൂജ് മ’അജൂജ് പുറത്തു വരിക.
5. സൂര്യന്‍ പടിഞ്ഞാറ് നിന്ന് ഉദിക്കുക.
6. ദാബതുല്‍ ആര്ള് എന്ന മൃഗം വരിക.
7. ക’അബ പോളിക്കപ്പെടുക.

1. ഇമാം മഹ്ദി വരിക.
------------------------
ഇമാം മഹ്ദി വരുന്നതോടു കൂടെയാണ് വലിയ അടയാളങ്ങളുടെ തുടക്കം. ഒരിക്കല്‍ നബി തങ്ങള്‍ തന്റെര സ്വഹാബികളോട് പറഞ്ഞു. അല്ലാഹു ഉദ്ദേശിക്കുമ്പോള്‍ ഇവിടെയുള്ള സ്വേച്ചാതിപതികളുടെ രാജ വാഴ്ച അവസാനിക്കും. എന്നിട്ട് ഒരു നിമിഷം നബി തങ്ങള്‍ മൌനത്തില്‍ ഇരുന്നു. ഇനി ഒരു വരവേ ഉള്ളൂ അതു ഇമാം മഹ്ദിയുടെ വരവാണ്.
ശാമിന് മേല്‍ ഉപരോധം ഉണ്ടാകും. കുടി വെള്ളത്തിന്‌ വേണ്ടി മനുഷ്യര്‍ ബുദ്ധിമുട്ടുന്ന ഒരു കാലത്താണ് ഇമാം മഹ്ദി വരുന്നത്.
1400 വര്ഷം മുന്പ്ധ നബി പറഞ്ഞു കുരെസ്സ[തുര്ക്കി യുടെ ഒരു പ്രാന്ത പ്രദേശം] എന്ന സ്ഥലത്ത് നിന്നും കറുത്ത തലപ്പാവ് ധരിച്ച ഒരു സംഘം ആളുകള്‍ മക്കയില്‍ വന്നിട്ടുണ്ടെന്ന് നിങ്ങള്‍ അറിഞ്ഞാല്‍ മുട്ടില്‍ ഇഴഞ്ഞിട്ടാണെങ്കിലും അവരെ പോയി മുസാഫാത് ചെയ്യുക. കാരണം ആ കൂട്ടത്തില്‍ ഇമാം മഹ്ദി ഉണ്ടെന്നു പ്രവാചകന്‍ മുഹമ്മദ്‌ മുസ്തഫ [സ].
ഇമാം മഹ്ദി വരുന്നതിനു തൊട്ടു മുന്പ്മ ഈ ലോകത്ത് ഒരു അടയാളം ഉണ്ടാകും. അല്ലാഹു ഈ ലോകം ശ്രിഷ്ടിച്ചത് മുതല്‍ ഇത് വരെ ആ അടയാളം ഉണ്ടായിട്ടില്ല. ഇമാം മഹ്ദി വരുന്നതിനു തൊട്ടു മുന്പുടള്ള റമളാന്‍ മാസത്തില്‍ ആദ്യ ദിവസം ചന്ദ്രഗ്രഹണം ഉണ്ടാകും റമളാന്‍ പകുതിയാകുമ്പോള്‍ സൂര്യഗ്രഹണവും ഉണ്ടാകും. ഇസ്ലാമിക സമൂഹം പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന സമയത്ത് കഅബയിലേക്ക് 12 രാജ്യങ്ങളില്‍ നിന്നുള്ള അബുദാരുകള്‍ ഹജ്ജിനു വരും. അബുദാരുകള്‍ ഇമാം മഹ്ദിയെ കണ്ടെത്താന്‍ ശ്രമിക്കും. അവസാനം കഅബാലയതിന്റെ ടോറിന്റെയും മഖാമു ഇബ്രാഹിമിന്റെയും നടുവില്‍ കിബലയിലേക്ക് നെഞ്ച് ചേര്ത്ത് വെച്ച് കരയുന്ന 40 വയസ്സ് തോന്നിപ്പിക്കുന്ന ഒരാളിനെ കാണുമ്പോള്‍ അബുദാരുകള്‍ പറയും ഇതാണ് ഇമാം മഹ്ദി. അപ്പോള്‍ മഹ്ദി പറയും ഞാനല്ല, ഇമാം മഹ്ദി ഞാനല്ല. 1400 വര്ഷം മുന്പ്‍ നബി തങ്ങള്‍ പറഞ്ഞു ഇമാം മഹ്ദിയെ കാണാന്‍ ഇരുനിറമാണ്, സുറുമ ഇട്ട പോലുള്ള കണ്ണുകള്‍ ഉള്ള, തിളങ്ങുന്ന പല്ലുകള്‍ ഉള്ള, വലുപ്പത്തില്‍ നീണ്ട പുരികങ്ങള്‍ ഉള്ള, വിശാലമായ നെറ്റി തടമുള്ള, 40 നു അടുത്ത് തോന്നിക്കുന്ന പ്രായം ഉള്ള ഒരു സാദാരണ മനുഷ്യനെ അബുദാരുകള്‍ കണ്ടെത്തുമെന്ന് നബി തങ്ങള്‍ പറഞ്ഞു. മഹ്ദിയുടെ പേര് മുഹമ്മദ്‌ എന്നാണു, ബാപ്പയുടെ പേര് അബ്ദുള്ള എന്നാണു, നബിയുടെ മകള്‍ ഫാത്തിമ[റ]യുടെ മകന്‍ ഹസ്സന്‍[റ]യുടെ പരമ്പരയില്‍ പെട്ട ഒരു സാദാരണ മനുഷ്യന്‍. 1400 നബി പറഞ്ഞു മക്കയില്‍ ഒരാള്‍ വരും അവന്‍ മഹ്ദി ആണെന്ന് പറയും അവന്‍ കൊല ചെയ്യപ്പെടും അവനെ ആരും വിശ്വസിക്കില്ല. ( 1980ല്‍ മുഹമ്മദ്‌ അബ്ദുള്ള കഹ്താനി എന്ന ആള്‍ ഇമാം മഹ്ദിയാണെന്ന് പറഞ്ഞു വന്നു. അയാള്‍ സുരക്ഷ ഉധ്യോഗസ്തരുടെ വെടിയേറ്റ്‌ മരിച്ചു. ഇത് ലോകം കണ്ട വാര്ത്ത്യാണ്.) രണ്ടാമതൊരാള്‍ കടന്നു വരും ക’അബാലയതിന്റെ ഡോറിന്റെ അടുത്ത് നില്കു്മ്പോള്‍ അബ്ദാരുകള്‍ അദ്ധേഹത്തിന്റെ കൈ പിടിച്ചു ബൈഅത് ചെയ്യുമെന്ന് നബി തങ്ങള്‍ പറഞ്ഞു. അബ്ദാരുകള്‍ പറയും നിങ്ങളാണ് ഇമാം മഹ്ദി. നബി[സ] പറഞ്ഞ എല്ലാ അടയാളവും ഞങ്ങള്‍ നിങ്ങളില്‍ കാണുന്നു. മഹ്ദി പറയും ഞാനല്ല ഇമാം മഹ്ദി. അപ്പൊ അബ്ദാറുകള്‍ പറയും അല്ലാഹുവിന്റെ റസൂല്‍ നിങ്ങളെ ഏല്പിംച്ച ദൌത്യമാണ് നിങ്ങള്‍ ഏറ്റെടുത്തില്ലെങ്കില്‍ ഇസ്ലാമിക സമൂഹത്തിനു നേതൃതം നല്കാനന്‍ ഇനി ആരാ ബാക്കിയുള്ളതെന്നു ചോദിക്കുമ്പോള്‍ ഇമാം മഹ്ദി കാബാലയതിന്റെ വാതിലില്‍ ഒരു കൈ പിടിച്ചിട്ടു വലത്തേ കൈ അവരുടെ മുന്നിലേക്ക്‌ നീട്ടും. അപ്പോള്‍ അബ്ദാറുകള്‍ മഹ്ദി ഇമാമിന്റെ കൈ പിടിച്ചു ബൈഅത് ചെയ്യും. ആദ്യം ബൈഅത് ചെയ്യുന്നത് ഒരു അറബി വംശജന്‍, രണ്ടാമതായി ഇറാനി വംശജന്‍, മൂന്നാമതായി തുര്ക്കി വംശജനും ആയിരിക്കും. ഈ ലോകത്തിന്റെ ഭരണം മഹ്ദി ഏറ്റെടുക്കും. കുടി വെള്ളത്തിന്‌ ബുദ്ധിമുട്ടിയ ഇവിടെ വലിയ മഴയുണ്ടാകും. ദാരിദ്ര്യം ഉണ്ടാകില്ല. അങ്ങനെ ഇമാം മഹ്ദി ലോക മുസ്ലിങ്ങളുടെ നായകനായി ഭരണം നടത്തുമ്പോള്‍ അദ്ദേഹത്തെ കൊല്ലാന്‍ 96000 പേര്‍ 8 ഭാഗമായിട്ട് വരും. 8 പേര്‍ കൊടി പിടിക്കും. ഓരോ കൊടിയുടെ കീഴിലും 12000 പേര്‍ ആയിരിക്കും. അബുദാരുകളും മുസ്ലിംകളും മഹ്ദി ഇമാമും അവരോട് പോരാടും. 4 ദിവസം നീളുന്ന യുദ്ധത്തില്‍ ഇമാം മഹ്ദി ജൂതന്മാരെ തകര്ക്കു മെന്ന് നബി മുഹമ്മദ്‌ മുസ്തഫ.
(ഈ യുദ്ധമാണ് ഹര്‍ മജ്നൂന്‍.)

2. ദജ്ജാല്‍ പുറപ്പെടുക.
------------------------
ഇമാം മഹ്ദിയുടെ കീഴില്‍ ലോകം മുഴുവന്‍ സമാദാനതോടെ ജീവിക്കുമ്പോഴാണ് ലോകത്തിന്റെ ഏറ്റവും വലിയ ഫിത്ന എന്ന ദജ്ജാല്‍ വരുന്നത്. നബി[സ] പറഞ്ഞു കിഴക്ക് ഭാഗത്ത്‌ നിന്നാണ് ദജ്ജാല്‍ വരുന്നത്. അല്ലാഹുവിന്റെ റസൂല്‍ അവിടത്തെ ഭാര്യ ആയിഷ[റ] യോട് പറയുമായിരുന്നു എനിക്ക് ശേഷം വരുന്ന ഇസ്ലാമിക സമൂഹം അനുഭവിക്കുന്ന ഏറ്റവും വലിയ ഫിത്ന അത് ദാജ്ജാലിന്റെ ഫിത്നയാണ്. ഒരിക്കല്‍ ദജ്ജാലിനെ നേരില്‍ കണ്ട ഒരു സ്വഹാബി ആ സംഭവം വിവരിച്ചു അവസാനം ദജ്ജാല്‍ പറഞ്ഞതായി ആ സ്വഹാബി പറഞ്ഞു എല്ലാ സ്ഥലവും എന്റെ കാല്ക്കീഴിലാകും പക്ഷെ മക്കയിലും മദീനയിലും ഞാന്‍ വരില്ലന്നു പറഞ്ഞതായി പറഞ്ഞപോള്‍ നബി[സ] കയ്യിലുണ്ടായിരുന്ന വടി കൊണ്ട് തറയില്‍ അടിച്ചിട്ട് ആവേശത്തോടെ പറഞ്ഞു ഇവിടെ മാത്രം അവന്റെ കാല്‍ പതിക്കില്ല. ജുഹ്ഫ് മലയുടെ മുകളില്‍ കയറി നിന്ന് ദജ്ജാല്‍ ചോദിക്കും ഈ വെള്ളക്കൊട്ടാരം ആരുടെതാണെന്ന് [1400 വര്ഷം മുന്പ്ൊ നബി[സ] ഇത് പറയുമ്പോള്‍ അന്ന് മദീന പള്ളി ഈത്തപ്പന ഓല കൊണ്ട് മേഞ്ഞ ഒരു കൊച്ചു പള്ളിയായിരുന്നു. പക്ഷെ ഇന്ന് 40 ചലിക്കുന്ന ഇലക്ട്രിക്‌ കുബ്ഭകളുള്ള ഒരു വെള്ളക്കൊട്ടാരം തന്നെയാണ്.]
ഒറ്റ കണ്ണുള്ള ദജ്ജാല്‍ ലോകത്ത് ഇറങ്ങിയാല്‍ ഞാന്‍ ആണ് അല്ലാഹ് എന്നു അവന്‍ പറയും, അള്ളാഹു ആണെന്ന് തെളിയിക്കാന്‍ അവന്‍ അമാനുഷിക കഴിവുകള്‍ കാണിക്കും, ആകാശത്ത് നിന്ന് തീ മഴ പെയ്യിപ്പിക്കും, മനുഷ്യനെ പിടിച്ചു രണ്ടായി കീറിയിട്ടു ഒരുമിച്ചു വെച്ച് എഴുന്നേല്ക്കാ ന്‍ പറയും, മരിച്ചവരെ ജീവിപ്പിച്ചു കാണിക്കും. ദജ്ജാല്‍ ഇസ്ലാമിക സമൂഹത്തിന്റെ മുകളിലൂടെ തേരോട്ടം നടത്തുമ്പോള്‍ അവനെ വിശ്വസിക്കാത്ത മുസ്ലിങ്ങളെ അവന്‍ കൊന്നൊടുക്കും. മുസ്ലിങ്ങളെ തീയിലേക്ക് ഏറിയും. ദാജ്ജാലിന്റെ പുറകില്‍ 80000 ജൂതന്മാര്‍ [ഇസ്രയേലുകാര്‍] അണിനിരക്കും. ഇസ്ലാമിക സമൂഹം പേടിച്ചു നില്ക്കുുമ്പോള്‍ ആളുകള്‍ ഇമാം മഹ്ദിയോട് പരാധി പറയും. ഇമാം മഹ്ദിയും മുസ്‌ലിങ്ങളും ദജ്ജാലിനെ നേരിടാന്‍ പുറപ്പെടും.
3. ഈസ നബി[അ] ഇറങ്ങി വരുക.(ക്രിസ്ത്യാനികള്‍ യേശു എന്നു പറയുന്നു.)
അസറിന്റെ ബാങ്ക് കൊടുത്തു ഇഖമാത്തിനു വേണ്ടി ഇരിക്കുമ്പോള്‍ അതാ ആകാശത്ത് നിന്നും ഒരു ശബ്ദം കേള്ക്കു ന്നു. ഇമാം മഹ്ദിയും ആയിരക്കണക്കിന് മുസ്ലിംകളും നോക്കുമ്പോള്‍ ആകാശത്ത് ഒരു പ്രകാശം. ഭൂമി മുഴുവനായും പ്രകാശിച്ചു നില്കുന്നതായി തോന്നും. ആകാശത്ത് നിന്നും ജിബ്രീല്‍ [അ] ന്റെക നേതൃത്തത്തില്‍ ലക്ഷക്കണക്കിന്‌ മലക്കുകള്‍ ഭൂമിയിലേക്ക്‌ വരും. അതിന്റെ തൊട്ടു പിറകില്‍ രണ്ടു മലക്കുകളുടെ തോളില്‍ കൈ വെച്ച് മഞ്ഞ വസ്ത്രം ധരിച്ചു കൊണ്ട് ഈസ നബി[അ] ദിമിസ്കിലെ പള്ളിയുടെ ഇടത്തു ഭാഗത്തുള്ള വെള്ള മിനാരത്തില്‍ വന്നിറങ്ങും. (നബി[സ] ഇത് പറയുമ്പോള്‍ അന്ന് അവിടെ അങ്ങനെ ഒരു പള്ളിയുമില്ല, വെള്ള മിനാരവുമില്ല.)
ആളുകള്‍ മുഴുവന്‍ അത്ഭുതത്തോടെ നോക്കിയിരിക്കുമ്പോള്‍ ഈസ നബി[അ] പള്ളിയിലേക്ക് വരും. ഇമാം മഹ്ദി ഓടിചെന്ന് മുസാഫാത് ചെയ്യും. ഈസ മുഖം ഉയര്ത്തു മ്പോള്‍ മുത്ത്‌ രത്നങ്ങള്‍ വെട്ടി തിളങ്ങുന്നത് പോലെയായിരിക്കും ഈസ നബിയുടെ മുഖം എന്നു മുഹമ്മദ് മുസ്തഫ[സ]. ഇമാം മഹ്ദി പറയും നിങ്ങള്‍ ഇമാമത്ത് നില്ക്ക ണേ. ഈസ നബി പറയും നിങ്ങള്ക്ക് വേണ്ടിയാണ് ബാങ്ക് വിളിച്ചത് നിങ്ങള്‍ ഇമാമായി നില്ക്കു ക. മഹ്ദി ഇമാമായി നിന്ന് നിസ്കരിക്കും. നിസ്കാരം കഴിഞ്ഞു ഇരിക്കുമ്പോള്‍ പള്ളിയുടെ കിഴക്കേ വാതില്‍ ചൂണ്ടി വാതില്‍ തുറക്കാന്‍ പള്ളിയില്‍ ഉള്ളവരോട് പറയും. വാതില്‍ തുറക്കുമ്പോള്‍ വാതിലിന്റെ അപ്പുറത്ത് ഒറ്റക്കണ്ണ് ഉള്ള ദജ്ജാല്‍. ഈസ നബിയെ കാണുന്നതും ദജ്ജാല്‍ അവിടുന്ന് ഓടും. ദാജ്ജാലിനോട് ആളുകള്‍ പറയും നീയാണ് അല്ലാഹു എങ്കില്‍ ഇമാം മഹ്ദിയെ കൊന്നു കാണിക്കാന്‍ പറയും, അപ്പോള്‍ ദജ്ജാല്‍ ഇമാം മഹ്ദിയെ രണ്ടായി വലിച്ചു കീറി കൊന്നു ഏറിയും. മുസ്ലിമീങ്ങള്‍ അന്ധാളിച്ചു നില്കുൊമ്പോള്‍ ഇമാം മഹ്ദി ശരീരത്തെ ചേര്ത്ത് വെച്ച് എണീച്ചു വരും, എന്നിട്ട് ഒന്ന് കൂടി കൊല്ലാന്‍ ദജ്ജാലിനെ വെല്ലു വിളിക്കും. എന്നാല്‍ ദാജ്ജാലിനു അതു കഴിയില്ല. അപ്പൊ ഈസ നബി വരും . ദജ്ജാല്‍ ഓടും, പിറകെ ഈസ നബി പോകും ദജ്ജാല്‍ ഓടി ബബുലുധ്(ഇസ്രായേലിന്റെ എയര്പോഈര്ട്ട് ഉള്ള സ്ഥലം.) എന്ന സ്ഥലത്ത് എത്തും. അവിടെ വെച്ച് ഈസ നബി ദജ്ജാലിനെ കുത്തി കൊല്ലുമെന്ന് നബി[സ] തങ്ങള്‍ പറഞ്ഞു. പിന്നീട് ഇമാം മഹ്ദി വഫാതാകും. മഹ്ദിയെ മദീനയില്‍ മറവ് ചെയ്യും. പിന്നെ ഈസ നബി[അ] ലോകത്തിന്റെ ഭരണം ഏറ്റെടുക്കും. ഈസ നബി വിവാഹം കഴിക്കും, മക്കള്‍ ഉണ്ടാകും. ഈസ നബിയുടെ രണ്ടാമത്തെ വരവ് കണ്ടിട്ട് ഈ ലോകത്തുള്ള എല്ലാ ആളുകളും ഇസ്ലാം മതം സ്വീകരിക്കും. ഈസ നബി[അ] 40 വര്ഷം ഈ ലോകം ഭരിക്കും. മുഹമ്മദ്‌ നബി[സ]യുടെ അടുത്ത് സ്ഥലം ഒഴിച്ച് വെച്ചിട്ടുണ്ട് അവിടെയാണ് ഈസ നബി[അ] വഫാതാകുംപോള്‍ മറവു ചെയ്യുക.

4.യഅജൂജ് മഅജൂജ് പുറത്തു വരിക.
--------------------------------------
ഈസ നബിയുടെ കാലത്താണ് ഇവര്‍ പുറത്തു വരിക. ഇത് ഒരു സമൂഹം ആണ്. ഇവര്‍ പൊക്കം കുറഞ്ഞ മനുഷ്യര്‍ ആണ്. ഇവര്‍ ഭൂമിയുടെ അടിയില്‍ ആണ് ഉള്ളത്. ഇവര്‍ ഒരു നാള്‍ പുറത്തേക്കു വരും. അവര്‍ ഇവിടെ വന്നു ലക്ഷക്കണക്കിന്‌ പെറ്റ് പെരുകും. വെള്ളം എല്ലാം കുടിച്ചു വറ്റിക്കും. വിളകള്‍ തിന്നു നശിപ്പിക്കും. ഇവരെ കൊണ്ട് ജനം പൊറുതി മുട്ടുമ്പോള്‍ ഈസ നബിയോട് ആളുകള്‍ വന്നു പരാധി പറയും. ഈസ നബി അല്ലാഹുവിനോട് ദുആ ചെയ്യും. അപ്പൊ എല്ലാം ചത്തൊടുങ്ങും. ഭൂമിയില്‍ ഇവരുടെ ശരീരം നിറഞ്ഞു കിടന്നു ദുര്ഗ്ന്ധം വരുമ്പോള്‍ ഈസ നബി വീണ്ടും അല്ലാഹുവിനോട് ദുആ ചെയ്യും. അപ്പോള്‍ ആകാശത്ത് നിന്നും കുറെ പക്ഷികള്‍ വന്നു അവയുടെ ശരീരം കൊത്തി കൊണ്ട് പോകും.
5. സൂര്യന്‍ പടിഞ്ഞാറ് ഉദിക്കുക.
ഈസ നബിയുടെ കാല ശേഷം യാഹ്ജാജ് എന്ന ആള്‍ ഭരിക്കും. 6 പേര്‍ ഈ ഭൂമി ഭരിക്കും. ആ സമയത്ത് വീണ്ടും കുഴപ്പങ്ങള്‍ ഉണ്ടാകും. ഈ ലോകം ഇമാം മഹ്ദി വരുന്നതിനു മുമ്പ് എങ്ങനെയാണോ ആ അവസ്ഥയിലേക്ക് തിരിച്ചു വരും. ഒരു വലിയ പെരുന്നാള്‍ ദിവസത്തില്‍ എല്ലാവരും ഇഷാ നിസ്കരിച്ചു വന്നു കിടന്നുറങ്ങും. പിറ്റേന്ന് സൂര്യന്‍ ഉദിക്കുന്ന സമയത്തില്‍ സൂര്യനെ കാണില്ല. അന്ന് ലോകം കൂരാ കൂരിരുട്ടു ആയിരിക്കും. അന്ന് പ്രകാശം ഉണ്ടാക്കുന്ന ഒരു വസ്തുവും പ്രകാശിക്കില്ല. തീ കത്തിക്കാന്‍ നോക്കിയാല്‍ കത്തില്ല. നബി[സ] പറയുന്നു മനുഷ്യര്‍ വിശന്നു നില വിളിക്കുമ്പോള്‍ 72 മണിക്കൂര്‍ കഴിഞ്ഞു സൂര്യന്‍ പടിഞ്ഞാറു നിന്നും ഉദിക്കും. സൂര്യന്‍ പടിഞ്ഞാറു നിന്ന് ഉദിച്ചാല്‍ പിന്നെ അല്ലാഹു തൌബ സ്വീകരിക്കില്ല. സൂര്യന്‍ പകുതി വരെ വന്നിട്ട് അതു തിരിച്ചു പടിഞ്ഞാറ് പോകും.

6. ദാബ്ബത്തുല്‍ അര്ള് എന്ന മൃഗം വരിക.
------------------------------------------
അറഫ മൈതാനിയില്‍ ഒരു ഭൂഗമ്പം ഉണ്ടാകും. ഭൂമിയുടെ അടിയില്‍ നിന്നും ദാബ്ബത്തുല്‍ അര്ള്ു എന്ന മൃഗം പുറത്തു വരും. അതു മനുഷ്യരോട് സംസാരിക്കും. അതിന്റെ തല കാളയുടെ തലപോലെ, കണ്ണുകള്‍ പന്നിയുടെ കണ്ണുകള്‍ പോലെയായിരിക്കും. ചെവികള്‍ ആനയുടെ ചെവി ഉള്ള, മുതുക് ഒട്ടകപ്പക്ഷിയുടെ മുതുകു പോലെയുള്ള, നെഞ്ച് സിംഹത്തിന്റെ നെഞ്ച് പോലെ, നിറം പുള്ളിപ്പുലിയുടെ നിറം പോലെ., അരക്കെട്ട് പൂച്ചയുടെ അരക്കെട്ട് പോലെയുള്ള, അതിന്റെ വാല്‍ ആടിന്റെ വാല് പോലെയുള്ള, നട്ടെല്ല് കഴുതയുടെ നട്ടെല്ല് പോലെയുള്ള, രണ്ടു സന്ധികള്‍ തമ്മില്‍ 12 അടി നീളമുള്ള ഒരു മൃഗമാണ്‌ ദാബ്ബത്തുല്‍ അര്ള്ല. അതിന്റെ വലതു കയ്യില്‍ മൂസ നബിയുടെ വടി ഉണ്ടാകും, ഇടതു കയ്യില്‍ സുലൈമാന്‍ നബിയുടെ മോതിരം ഉണ്ടാകും. ആ ജീവി ഭൂമിയില്‍ മുഴുവന്‍ ചുറ്റി നടക്കും. സത്യാ വിശ്വാസിയുടെ മുഖത്ത് വടി കൊണ്ട് തടവും അപ്പോള്‍ അവരുടെ മുഖം പ്രകാശിക്കും. അല്ലാത്തവരെ കാണുമ്പോള്‍ അതു മോതിരം കൊണ്ട് തടവും അപ്പോള്‍ അവരുടെ മുഖം കറുത്ത് പോകും. അങ്ങനെ മനുഷ്യരെ രണ്ടു വിഭാഗം ആക്കി തിരിക്കും.

7. കഅബ പോളിക്കപ്പെടുക.
-----------------------------
60000 ആളുകള്‍ കഅബ മുതല്‍ ജിദ്ദ കടലിടുക്ക് വരെ നിരന്നു നില്ക്കും . ഓരോ കല്ലും ഇളക്കി വരി വരിയായി നില്ക്കു ന്നവര്‍ ജിദ്ദ കടലിടുക്കിലേക്ക് വലിച്ചു എറിയും. കഅബയുടെ മുകളില്‍ കയറി ആദ്യത്തെ കല്ല്‌ ഇളക്കുന്ന മനുഷ്യന്‍ പൊക്കം കുറഞ്ഞ ഒരു കുള്ളനായിരിക്കും അവന്റെ കാലിന്റെ ഉപ്പുറ്റി മുമ്പോട്ടും വിരലുകള്‍ പിറകോട്ടും ആയിരിക്കും എന്നു മുഹമ്മദ്‌ മുസ്തഫ[സ]. കഅബ പൊളിച്ചാല്‍ പിന്നെ നിസ്കാരമില്ല. അവസാനമാകുമ്പോള്‍ പരസ്പരം കാണാന്‍ പറ്റാത്ത രീതിയില്‍ ഒരു കറുത്ത പുക ഈ ലോകം മുഴുവന്‍ വന്നു പൊതിയും. ആകാശം തെളിയുംപോഴേക്കും സത്യവിശ്വാസികളുടെ ജീവന്‍ പോയിരിക്കും. ഒരു വെള്ളിയാഴ്ച അല്ലാഹു ഇസ്രാഫീലിനോട് സൂര്‍ എന്ന കാഹളത്തില്‍ ഊതാന്‍ പറയും. ആദ്യം ഊതുമ്പോള്‍ ഈ ലോകം തകര്ന്നും തരിപ്പണമാകും. നബി തങ്ങള്‍ പറഞ്ഞു ഒരു വെള്ളിയാഴ്ചയാണ് ലോകം അവസാനിക്കുക.
(ലോകത്തിന്റെ നേതാവ് മുഹമ്മദ്‌ മുസ്തഫ തങ്ങള്ക്ക ല്ലേ ഇങ്ങനെ പറയാന്‍ കഴിയൂ.. അല്ലാഹുവിന്റെ ഹബീബായ റസൂലേ അങ്ങേയ്ക്ക് അല്ലാഹുവിന്റെ സ്വലാത്തും സലാമും ഉണ്ടാകട്ടെ...)
(അല്ലാഹുവേ ഇതില്‍ വല്ല പോരായ്മയോ പാകപ്പിഴവോ സംഭവിച്ചിട്ടുണ്ടെങ്കില്‍ നീ പൊറുത്തു തരേണമേ...ആമീന്‍..)
ഈ വിവരം നിങ്ങളുടെ കണ്മുന്നില്‍ എത്തിയ പോലെ നിങ്ങള്‍ കാരണം നിങ്ങളുടെ കൂട്ടുകാരുടെയും കണ്മുന്നിലെത്തിക്കാന്‍ ശ്രിമിക്കണം... അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ.....

Sunday, September 22, 2013

ലോകാവസാനത്തിന്‍റെ ജീവിക്കുന്ന അടയാളങ്ങള്‍.




ഇമാം തുര്‍മുദി [റ] പറയുന്നു 15 അടയാളം നിങ്ങളുടെ കണ്ണില്‍ കണ്ടാല്‍ നിങ്ങള്‍ ഖിയാമത്ത് നാളിനെ ദിവസം അടയാളപ്പെടുത്തണം എന്നു നബി തങ്ങള്‍ പറഞ്ഞിരിക്കുന്നു...

1. പൊതു ഖജനാവ്‌ കട്ടുമുടിക്കുന്ന ഭരണാധികാരികളുടെ കാലം വന്നാല്‍..

2. ഒരാളെയും വിശ്വസിക്കാന്‍ വയ്യാത്ത കാലം വന്നാല്‍..

3. പണക്കാരന്‍ സകാത്ത് കൊടുക്കാതെ പാവങ്ങളുടെ ഹഖ് തിന്നുന്ന കാലം വന്നാല്‍...

4.അല്ലാഹുവിന്റെ ദീനിന്റെ ആവശ്യത്തിനു വേണ്ടിയല്ലാതെ ദീന്‍ കൊണ്ട് തട്ടിക്കളിക്കുന്ന കാലം വന്നാല്‍..

5. ഭാര്യമാരെ ഭയപ്പെട്ടു കൊണ്ട് ഭര്ത്താവക്കന്മാര്ക്ക് ജീവിക്കേണ്ട കാലം വന്നാല്‍..

6. ഉമ്മാനെ മക്കള്‍ തരം താഴ്ത്തുന്ന കാലം വന്നാല്‍..

7. ബന്ധുക്കളെക്കാളും കൂട്ടുകാര്ക്ക് മുന്തിയ സ്ഥാനം നല്കു്ന്ന കാലം വന്നാല്‍..

8. ബാപ്പയെ വീട്ടില്‍ നിന്നും പുറത്താക്കുന്ന കാലം വന്നാല്‍..

9. പള്ളികളില്‍ തര്ക്കം് തുടങ്ങുന്ന കാലം വന്നാല്‍...

10. ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന ഭരണാധികാരികള്‍ കള്ള് കുടിയന്മാരും പെണ്ണ് പിടിയന്മാരുമാകുന്ന കാലം വന്നാല്‍..

11. ഒരാളെ പേടിച്ചു ജനങ്ങള്ക്ക്െ‌ കഴിയേണ്ടി വരുന്ന കാലം വന്നാല്‍..

12. പാട്ട് പാടി നടക്കുന്ന പെണ്ണുങ്ങള്‍ പെരുകുന്ന കാലം വന്നാല്‍..

13. സംഗീത ഉപകരണങ്ങള്‍ വര്ദ്ധി്ക്കുന്ന കാലം വന്നാല്‍..

14. ലോകമാകെ മദ്യത്തിന്റെ കീഴിലാകുന്ന ഒരു കാലം വന്നാല്‍..

15. കഴിഞ്ഞു പോയ നല്ല നല്ല ആളുകളെ അവസാനം വരുന്നവര്‍ കുറ്റം പറയുന്ന കാലം വന്നാല്‍..

നബി തങ്ങള്‍ തുടരുന്നു. ഈ 15 അടയാളങ്ങള്‍ കണ്ടു തുടങ്ങിയാല്‍ ലോകത്ത് കൊടും കാറ്റു ഉണ്ടാകും. ഇടയ്ക്കിടയ്ക്ക് ഭൂമി കുലുക്കങ്ങളുണ്ടാകും ഭൂമിയുടെ പല ഭാഗങ്ങളില്‍ പിളരും,
സുഹുര്തുക്കളെ ഇത്രയും സംഭവങ്ങള്‍ ഇപ്പോള്‍ നമ്മുടെ നിത്യ കാഴ്ചയാണ്. സുനാമിയും റീത്ത എന്ന കാറ്റും, ജപ്പാനിലും മറ്റു പ്രദേശങ്ങളിലും വന്ന ശക്തമായ ഭൂ ചലനങ്ങളും നാം കണ്ടതാണല്ലോ..

ഫാത്തിമ ബീവി (റ ) ക്ക് നിക്കാഹിന് മുംബ് നബി (സ ) കൊടുത്ത 14 ഉപദേശങ്ങൾ



1. ഭര്‍ത്താവിനു അനുസരണയില്ലാത്ത അഹങ്കാരിയായി നീ മാറരുത്.അങ്ങനെ മാറിയാല്‍ റബ്ബ് നിന്നെ ദാരിദ്രം കൊണ്ട് ശിക്ഷിക്കും.

2. ഭര്‍ത്താവിന്റെ അനുവാദമില്ലാതെ പുറത്തു പോകരുത്. ഇനിയെങ്ങാനും അങ്ങനെ പോയാല്‍ പോകുന്ന സ്ഥലങ്ങളിലെ ജീവികളെല്ലാം നിന്നെ ശപിക്കും.

3. ഭര്‍ത്താവ് കടന്നു വരുമ്പോഴോ, എവിടെക്കെങ്കിലും പുരപ്പെടുംപോഴോ മുഖം കറുപ്പിക്കാന്‍ പാടില്ല.

4. ഭര്‍ത്താവിന്റെ മുഖത്തു നോക്കിയിട്ട് ഇതു വരെ നിങ്ങളില്‍ നിന്നും ഒരു നന്മയും ഉണ്ടായിട്ടില്ല എന്ന് പറഞ്ഞു പോകരുത്.അങ്ങനെ പറഞ്ഞാല്‍ നിക്കാഹ് കഴിഞ്ഞു ആ നിമിഷം വരെ നീ ചെയ്ത എല്ലാ നന്മയും ബാതിലായി പോകും.
5. ഒരു തരത്തിലും ഭര്‍ത്താവിനെ വേദനിപ്പിക്കാന്‍ പാടില്ല.6. ഭര്‍ത്താവു നിന്നെ വിളിക്കുകയാണെങ്കില്‍ എവിടെയായിരുന്നാലും നീ മറുപടി കൊടുക്കണം.അല്ലെങ്കില്‍ ആ കാരണത്താല്‍ നിന്റെ ഇബാദത്തുകള്‍ മുഴുവന്‍ ഭര്‍ത്താവിനു നല്‍കപ്പെടുന്നതാണ്.
7. ഭര്‍ത്താവിന്റെ പൊരുത്തത്തോടെ നിനക്ക് പ്രസവിക്കാനായാല്‍, നിന്റെ ശരീരത്തിലെ ഓരോ രോമങ്ങളുടെ അളവനുസരിച്ച് നിനക്ക് അല്ലാഹു പ്രതിഫലം നല്‍കുന്നതാണ്.
8. ഭര്‍ത്താവിന്റെ പൊരുത്തത്തോടെ 2 വയസ്സ് വരെ നിന്റെ കുഞ്ഞിനു നീ മുലപ്പാല് കൊടുക്കണം.എങ്കില്‍ 1000 ശഹീദിന്റെ കൂലി നിനക്ക് അള്ളാഹു നല്‍കുന്നതാണ്.
9. റുകൂഹും സുജൂടും ഒഴിച്ച് ബാക്കിയുല്ലെതെല്ലാം നിനക്ക് ഭര്‍ത്താവിനു മുന്നില്‍ ചെയ്യാവുന്നതാണ്.
10. നീ ഭര്‍ത്താവിനെ സ്നേഹിക്കുമ്പോള്‍ നിനക്ക് അനുഗ്രഹങ്ങളും വെറുത്താല്‍ അല്ലാഹുവിന്റെ ശാപവും വര്ഷിക്കുന്നതാണ്.
11. ഭര്‍ത്താവിനെ സന്തോഷിപ്പിച്ചാല്‍ 10 നന്മകളെ നിനക്കായി എഴുതുകയും, 70 തിന്മ നിന്നില്‍ നിന്നും മായ്ച്ചു കളയുന്നതുമാണ്.
12. നീ ഭര്‍ത്താവിന്റെ പോരുത്തതില്‍ വേണം മരിക്കാന്‍ എന്നാല്‍ നിനക്ക് അല്ലാഹുവിന്റെ സ്വര്‍ഗമുണ്ട്.
13. ഭര്‍ത്താവിനോടുള്ള വാക്കുകളും നോട്ടങ്ങളും സ്നേഹം അതികരിപ്പിക്കുന്നതാകണം.
14. ഈ ഉപദേശങ്ങള്‍ മരിക്കുന്നതിനു മുന്‍പ് നീ മറ്റുള്ളവര്‍ക്ക് എത്തിക്കണം...
 —