Search This Blog
Thursday, January 30, 2014
Friday, January 24, 2014
പ്രവാചകന്റെ മുഹ്ജിസതും ശാസ്ത്രത്തിന്‍റെ അന്വേഷണങ്ങളും
ഇബ്നു അബ്ബാസ്(റ) പറയുന്നു: ഒരുദിവസം ഖുറൈശികള്‍ നബി(സ)ക്കരികില്‍ വന്നു. കൂട്ടത്തില്‍ അബൂജഹല്‍, വലീദ്, ആസ്വിമുബ്നു വാഇല്‍, തുടങ്ങി ശത്രുക്കളുടെ നീണ്ട നിര തന്നെയുണ്ട്.
"മുഹമ്മദേ, നീ സത്യവാനാണെങ്കില്‍ ചന്ദ്രനെ രണ്ടായി പിളര്ത്തിലക്കാണിച്ചു തരൂ. ചന്ദ്രന്റെണ ഒരു പാതി അബൂഖുബൈസ് പര്വകതത്തിലും മറുപാതി ഖുഅയ്നുഖആനിലും ദൃശ്യമാകണം".
നബി(സ)യെ പരിഹസിക്കുന്ന രൂപത്തിലാണ് സംസാരം.
"ശരി അതാ നോക്കിക്കോളൂ".
തിരുനബി(സ) ആകാശത്തേക്ക് ചൂണ്ടി പറഞ്ഞു.
ശത്രുക്കള്‍ നോക്കുമ്പോള്‍ ചന്ദ്രന്‍ രണ്ടായി പിളര്ന്നി രിക്കുന്നത് കണ്ടു. അവര്ക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. കാണുന്നത് സത്യം തന്നെയാണോ?
അവര്‍ കണ്ണുകള്‍ തുടച്ചു നോക്കി. ശരി തന്നെ. ചന്ദ്രന്‍ പിളര്ന്നി രിക്കുന്നു. കണ്ണുകള്‍ പിന്നെയും തുടച്ച് ഒന്നുകൂടി നോക്കി. കാണുന്നത് യാഥാര്ത്ഥ്യം തന്നെയാണ്.
"മുഹമ്മദിന്റെക തന്ത്രമാണിതെന്നു തോന്നുന്നു; വെറും കണ്കെട്ട്".
ചിലര്‍ പറഞ്ഞു.
"കണ്കെമട്ടാണെങ്കില്‍ എല്ലാവരുടെയും കണ്ണുകള്‍ മായാജാലത്തില്‍ പെടുത്താന്‍ അവനാകില്ലല്ലോ? ഒരു കാര്യം ചെയ്യൂ. നിങ്ങള്‍ സുഫ്ഫാറിലേക്ക് ചെല്ലൂ. നാം കണ്ടത് അവരും കണ്ടുവെന്ന് ഉറപ്പായാല്‍ ഇത് സത്യമാണെന്ന് ഉറപ്പിക്കാം".
അവര്‍ ഉടന്‍ സുഫ്ഫാറിലേക്ക് തിരിച്ചു. ചന്ദ്രന്‍ പിളര്ന്ന തിന് അവരും സാക്ഷികലായിരിക്കുന്നു.
(ഹിജ്റയുടെ അഞ്ചു വര്ഷംഉ മുമ്പാണ് ഈ അത്ഭുത സംഭാവം നടന്നത്)
യാനബീ സലാം അലൈകും..യാ റസൂല്‍ സലാം അലൈകും..
നബി സ്വല്ലള്ളാഹു അലൈഹി വസല്ലമ ഇസ്ലാമിക പ്രബോധന കാലത്ത് ചന്ദ്രനെ രണ്ടായി പിളര്ത്തി തന്നെ എതിര്ത്തിരുന്ന അബൂ ജാഹിലിനും കൂട്ടുകാര്ക്കും മുഅ-ജിസത്ത് (അത്ഭുതസിദ്ധി) കാണിച്ചിരുന്നു
ചന്ദ്രന്‍ പിളരുകയും പിന്നീട് കൂടിചേരുകയും ചെയ്തു എന്ന് നീല്‍ ആംസ്ട്രോങ്ങ് 1969 ല്‍ പറയുകയുണ്ടായി
.നാസ പുറത്തുവിട്ട ചന്ദ്രന്റെ ഉപരിതലത്തിലെ പിളര്ന്നു അടയാളത്തില്‍ നോക്കി ശാസ്ത്രം അന്താളിച്ചു നിന്നുപോയ നിമിഷങ്ങള്‍
എങ്ങനെ ചന്ദ്രന്‍ പിളര്ന്നു എന്ന് നീണ്ട ഗവേഷണങ്ങള്‍,വാദപ്രതിവാദങ്ങ
ില്‍ ,ആരോ പറഞ്ഞു ,നീല്‍ ആംസ്ട്രോങ്ങ് ചന്ദ്രനില്‍ പോകുന്നതിനും നൂറ്റാണ്ടുകള്ക്കുഷ മുന്പ്ന തന്നെ ഒരു ഗ്രന്ഥത്തില്‍ ചന്ദ്രന്‍ പിളരും എന്ന് രേഖപ്പെടുത്തിയിരിക്കുന്നു എന്ന് . ഏകദേശം 1400 വര്ഷം പഴക്കമുള്ള ഒരു ഗ്രന്ഥം.ഗവേഷണങ്ങള്ക്ക്ൂ വിരാമമിട്ടു ശാസ്ത്രം ആ ഗ്രന്ഥം റെഫര്‍ ചെയ്തു.
ഒട്ടകം അല്ലാത്ത ഒരു വാഹനത്തെപ്പറ്റി ചിന്തിച്ചിട്ടുപോലുമില്ലാത്
[Quran 54:1] The Hour has come closer, and the moon has split.
.
ശാസ്ത്രം സമ്മതിച്ചു ശരിയാണ്.ചന്ദ്രനെ പിളര്ന്നുമാറ്റി വീണ്ടും കൂട്ടിച്ചേര്ത്തു സത്യനിഷേധികള്ക്ക്ച മുഹമ്മദ് നബി കാട്ടിക്കൊടുത്തപ്പോള്‍...അ
നമ്മെ ശ്രിഷ്ട്ടിച്ചു പരിപാലിക്കുന്ന അല്ലാഹുവല്ലാതെ...,
Wednesday, January 1, 2014
പ്രവാചകന്‍ മുഹമ്മദ് മുസ്തഫാ (സ)
“അവര്‍ (മുഹമ്മദ്‌നബി(സ)) ആകൃതിയാലും പ്രകൃതിയാലും പൂര്‍ണ്ണനാണ്. പടപ്പുകളെ പടച്ചവന്‍ പിന്നീടവരെ തന്‍റെ ഹബീബായി തെരഞ്ഞെടുത്തു. സൗന്ദര്യത്തില്‍ പ്രവാചകര്‍ക്ക് തുല്യരില്ല. സൗന്ദര്യത്തിന്‍റെ രത്നം അവരില്‍ വിഭജിക്കപ്പെടാതെ കിടക്കുകയാണ്" (ഇമാം ബുസൂരി (റ)).
ആഗോള ചരിത്രത്തില്‍ എക്കാലത്തും സ്മരിക്കപ്പെടുന്ന ഒട്ടനവധി മനുഷ്യപുത്രര്‍ കഴിഞ്ഞു പോയിട്ടുണ്ട്. അവരില്‍ ഓരോരുത്തരും പലവിധ മേഘലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരും വിജയം നേടിയവരുമാണ്. ലോകം മുഴുവന്‍ അടക്കി വാണ ചക്രവര്‍ത്തിമാരും ഭരണകര്‍ത്താക്കളും, അടര്‍ക്കളത്തില്‍ ആയുധം കൊണ്ട് അമ്മാനമാടിയ ധീരയോദ്ധാക്കളും, സാമൂഹിക തിന്മകളെ നിഷ്കാസനം ചെയ്ത പരിഷ്കര്‍ത്താക്കളും, സമുദായങ്ങളെ സമുദ്ധരിച്ച പ്രവാചകന്മാരും, മനുഷ്യ മനസ്സുകളെ ഊതിക്കാച്ചി ശുദ്ധീകരിക്കുന്ന ചിന്താ ശകലങ്ങള്‍ പകര്‍ന്ന്‍ നല്‍കിയ താത്വികാചാര്യന്മാരും അങ്ങിനെ അങ്ങിനെ ചരിത്രം തങ്കലിപികളാല്‍ കോറിയിട്ട ജീവ ചരിത്രത്തിന്‍റെ ഉടമകള്‍.
പക്ഷെ, വിശ്വപ്രസിദ്ധ സാഹിത്യകാരന്‍ ജോര്‍ജ് ബര്‍ണാഡ് ഷാ നല്‍കിയപോലെ കോടിക്കണക്കിന് മനുഷ്യര്‍ക്കിടയില്‍ മുഹമ്മദ് (സ) തങ്ങള്‍ക്ക് ആഗോള സമൂഹം ആര്‍ക്കും നല്‍കാത്ത സ്ഥാനമാണ് നല്‍കിയത്. പ്രത്യേകിച്ച് ഇസ്ലാമിനെയും മുസ്‌ലിമുകളെയും തരം കിട്ടുമ്പോഴൊക്കെ താറടിച്ച് കാണിക്കാന്‍ പാശ്ചാത്യലോകം മത്സരത്തിലായിരിക്കുമ്പോള്‍! ജോര്‍ജ് ബര്‍ണാഡ് ഷാ THE HUNDRED എന്ന പുസ്തകത്തിലും, സര്‍ വില്യം മൂര്‍ THE LIFE OF MUHAMMAD എന്ന കൃതിയിലും, ബോസ് വര്‍ത്ത് സ്മിത്ത് MUHAMMAD AND MUHAMMADANISM എന്ന രജനയിലും നബിതങ്ങളെ വാനോളം പുകഴ്ത്തി.
അതെ! സത്യസന്ധമായും വസ്തുനിഷ്ഠമായും, നിക്ഷ്പക്ഷമായും ചിന്തിക്കുകയും പഠിക്കുകയും ചെയ്‌താല്‍ മേല്‍ പറഞ്ഞ ശാസ്ത്രജ്ഞരെയും സാഹിത്യകാരന്മാരെയും പോലെ ആര്‍ക്കും വ്യക്തമായി മനസ്സിലാകുന്ന വിധം ആവിഷ്കരിക്കപ്പെട്ടതാണ് മുത്ത് നബി (സ) യുടെ ജീവിതം! സമാനതകളില്ലാത്ത, ന്യൂനതകളില്ലാത്ത, സമ്പൂര്‍ണതയുടെ പര്യായമായ മനുഷ്യ ജന്മം! മനുഷ്യ വംശത്തില്‍ ആര്‍ക്കും സ്രഷ്ടാവ് പൂര്‍ണത നല്‍കിയിട്ടില്ല. നല്‍കിയത് ആദരവായ നബി (സ) തങ്ങള്‍ക്ക് മാത്രമായിരുന്നു. അത് കൊണ്ട് തന്നെ ആ ജീവിതം മനുഷ്യ വംശത്തിന്‍റെ ജീവിത വഴിയിലെ മുഴുവന്‍ പേയിന്‍റുകളും സ്പര്‍ശിച്ചു. എത്രത്തോളമെന്നാല്‍ അവര്‍ എന്തൊക്കെ ആയിരുന്നു എന്നതിന് പകരം എന്താണ് അല്ലാതിരുന്നത് എന്ന് ചിന്തിച്ചാല്‍ മതിയാകുന്ന അവസ്ഥ. വലിയ ഭരണകര്‍ത്താക്കള്‍ക്ക് നബി (സ) തങ്ങളില്‍ ഒരു ഭരണാധിപന്‍ പുലര്‍ത്തേണ്ട കര്‍ശനമായ- എന്നാല്‍ ദയാ വായ്പുള്ള മാതൃക ദര്‍ശിക്കാമായിരുന്നു. നേതാക്കളോടാണ് നിങ്ങള്‍ ഓരോരുത്തരും നാളെ റബ്ബിന്‍റെ മുമ്പില്‍ ചോദ്യം ചെയ്യപ്പെടുന്നവരാണെന്ന് അവര്‍ പറഞ്ഞത്. സേനാ നായകനും പടയാളിയുമായ നബി (സ) തങ്ങള്‍ ആ ജോലിയിലേര്‍പ്പെട്ടവര്‍ക്ക് വഴികാട്ടിയാണ്. സ്ത്രീകളെയും കുട്ടികളെയും വധിക്കരുത്, വൃക്ഷങ്ങള്‍ മുറിക്കരുത് തുടങ്ങിയ കല്‍പനകള്‍ പുറപ്പെടുവിക്കുകയും അത് നടപ്പിലാക്കി കാണിച്ചുകൊടുക്കുകയും ചെയ്തു. കുടുംബ നാഥനായ പ്രവാചകന്‍ (സ) ഒരു കുടുംബത്തില്‍ അനുവര്‍ത്തിക്കപ്പെടേണ്ട മുഴുവന്‍ കാര്യങ്ങളും സ്വജീവിതത്തിലൂടെ വരച്ചുകാണിച്ചു. പിതാവായി മകള്‍ ഫാത്തിമ (റ) യെ ചുംബിക്കുകയും വാത്സല്യത്തോടെ അടുത്തിരുത്തുകയും ചെയ്തില്ലേ? ഭര്‍ത്താവായി മഹതി ആഇശ (റ) അടക്കം തന്‍റെ മുഴുവന്‍ ഭാര്യമാരുടെയും പ്രേമ കടാക്ഷങ്ങള്‍ ഏറ്റു വാങ്ങിയില്ലേ? അങ്ങിനെ നോക്കിയാല്‍, ആര്‍ക്കും എത്തിപ്പിടിക്കാന്‍ കഴിയാത്തത്ര ഉയരത്തില്‍ എത്തിച്ചേര്‍ന്ന ആത്മീയാചാര്യന്‍, അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയറു നിറക്കുന്നവന്‍ നമ്മില്‍ (മുസ്ലിമുകളില്‍) പ്പെട്ടവനല്ല എന്ന് പ്രഖ്യാപിച്ച ഉത്തമനായ അയല്‍കാരന്‍, സ്ഥാന വലുപ്പ ചെറുപ്പമില്ലാതെ എല്ലാവരുമായും ഒരുപോലെ വര്‍ത്തിച്ച സഹപ്രവര്‍ത്തകന്‍ അതെ! താന്‍ സഞ്ചരിച്ച ജീവിത വഴിയിലെല്ലാം വെളിച്ചം വിതറിയ വിളക്കുമാടമായിരുന്നു, പ്രകാശഗോപുരമായിരുന്നു വന്ദ്യപ്രവാചകന്‍ (സ്വല്ലള്ളാഹു അലൈഹി വ സല്ലം).
ആ പുണ്യ നബി (സ) യുടെ അനുചര വൃന്ദത്തില്‍ ഒരംഗമാവാന്‍ ഭാഗ്യം സിദ്ധിച്ചതിന് ഈ റബീഇന്‍റെ രാവുകളില്‍ നമുക്ക് നാഥന് സ്തുതി പറയാം (مولد കളില്‍ പങ്കെടുക്കാം) മറ്റെല്ലാ നേതാക്കളെയും വിട്ട് ആ കാരുണ്യ പൂമാന്‍റെ നേതൃത്വത്തിന്‍ കീഴില്‍ നമുക്ക് സംഗമിക്കാം. അവിടുത്തെ മാതൃക പിന്‍പറ്റി ജീവിക്കുമെന്ന് പ്രതിജ്ഞയെടുക്കാം. അല്ലാഹു തൗഫീഖ് നല്‍കട്ടെ എന്ന പ്രാര്‍ത്തനയോടെ.

Subscribe to:
Posts (Atom)